ജിദ്ദ കരുവാരകുണ്ട് ഒ.ഐ.സി.സി, കെ.എം.സി.സി കമ്മിറ്റി സംയുക്ത സ്വീകരണം
text_fieldsതെക്കൻ അബു ഹാജിക്കും ഷബീർ അലിക്കും ജിദ്ദ കരുവാരകുണ്ട് ഒ.ഐ.സി.സി, കെ.എം.സി.സി സംയുക്ത കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ തെക്കൻ അബു ഹാജിക്കും കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ വാക്കയിൽ ഷബീർ അലിക്കും ജിദ്ദ കരുവാരകുണ്ട് ഒ.ഐ.സി.സി, കെ.എം.സി.സി കമ്മിറ്റികൾ സംയുക്തമായി സ്വീകരണം നൽകി.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അസീസ് ലാക്കൽ ഉദ്ഘാടനം ചെയ്തു. ഖാദർ വാലയിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു.
കെ.എം.സി.സി വണ്ടൂർ മണ്ഡലം ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത്, ഗഫ്ഫാർ മാട്ടുമ്മൽ, സൈനുദ്ദീൻ കുണ്ടുകാവിൽ, ജാഫർ ഇപ്പുട്ടി വട്ടപ്പറമ്പിൽ, ഖമറുദ്ദീൻ പുന്നക്കാട്, റഹ്മത്തുല്ല തെക്കൻ, മോനൂസ് നമ്പ്യൻ എന്നിവർ സംസാരിച്ചു. ഉസ്മാൻ കുണ്ടുകാവിൽ സ്വാഗതവും റസാഖ് എഡൂർ നന്ദിയും പറഞ്ഞു.

