Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ് ഇ​ർ​ജാ​സ്...

മു​ഹ​മ്മ​ദ് ഇ​ർ​ജാ​സ് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ് ഇ​ർ​ജാ​സ് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു
cancel
camera_alt

അ​ക്യു​പ​ങ്ച​ർ പ​രീ​ക്ഷ വി​ജ​യി​ച്ച മു​ഹ​മ്മ​ദ്‌ ഇ​ർ​ജാ​സി​ന് പ​ത്മ​ശ്രീ ജേ​താ​വ്​ മ​ണി​ക്ഫാ​ൻ അ​വാ​ർ​ഡ് ന​ൽ​കു​ന്നു

ദ​മ്മാം: കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ത്തി​ലു​ള്ള അ​ക്യു​പ​ങ്ച​ർ പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ (എ​സ്‌.​ഐ.​സി) ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ർ​ജാ​സ് മൂ​ഴി​ക്ക​ൽ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.

മ​രു​ന്നി​ല്ലാ​തെ​ത​ന്നെ മ​നു​ഷ്യ​െൻറ അ​വ​യ​വ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ത്യേ​ക പോ​യ​ൻ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗ​ങ്ങ​ളെ ഭേ​ദ​മാ​ക്കു​ന്ന അ​ക്യു​പ​ങ്ച​ർ പ​ഠ​ന​ത്തി​ന് ഇ​ന്ന് ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് പ​ല​രും ചേ​രു​ന്ന​ത്. ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യു​ന്ന മു​ഹ​മ്മ​ദ് ഇ​ർ​ജാ​സ് കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ൽ സ്വ​ദേ​ശി​യാ​ണ്. എ​സ്‌.​ഐ.​സി ജു​ബൈ​ൽ വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കൗ​ൺ​സി​ൽ അം​ഗ​വും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​വു​മാ​യ ഇ​ദ്ദേ​ഹം ഹി​ജാ​മഃ, അ​ക്യു​പ​ങ്ച​ർ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സു​ക​ളും എ​ടു​ക്കാ​റു​ണ്ട്. മ​ല​പ്പു​റം വെ​ന്നി​യൂ​ർ അ​ക്യു​പ​ങ്ച​ർ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​ത്മ​ശ്രീ ജേ​താ​വ്​ മ​ണി​ക്ഫാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പി. ​സു​ഹ​റാ​ബി (ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ, തി​രൂ​ര​ങ്ങാ​ടി), മു​ജീ​ബ് കോ​ക്കൂ​ർ (പീ​പ്ൾ​സ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി), മു​ജീ​ബ് (മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ, എ​ൻ.​എ​ച്ച്.​ഇ.​എ​സ്), മ​ൻ​സൂ​ർ അ​ലി ചെ​മ്മാ​ട്, ജു​നൈ​ദ് (എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക്‌ സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് തൃ​ശൂ​ർ സി.​ഐ), അ​ഡ്വ. അ​ബ്​​ദു​സ്സ​ലാം (തി​രൂ​ര​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫി​സ​ർ), അ​ബ്​​ദു​ൽ ഗ​ഫൂ​ർ (തെ​ന്ന​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലി മ​ണി​ക്ഫാ​ൻ മി​നി​ക്കോ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. അ​ക്യു​പ​ങ്ച​റി​െൻറ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ന്നി​യൂ​ർ ഇ​ന്ത്യ​ൻ അ​ക്യു​പ​ങ്ച​ർ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ അ​ഷ്‌​റ​ഫ് പൂ​വി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

ക്ലാ​സി​ക്ക​ൽ അ​ക്യു​പ​ങ്ച​ർ അ​സോ​സി​യേ​ഷ​ൻ (സി.​എ.​പി.​എ) ലോ​ഗോ പ്ര​കാ​ശ​നം അ​ലി മ​ണി​ക്ഫാ​ൻ സി.​എ.​പി.​എ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

അ​ബ്​​ദു​റ​ഹ്​​മാ​ൻ മൗ​ല​വി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamMuhammed Irjaz Award
News Summary - Received the Muhammed Irjaz Award
Next Story