Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാത്രികാല ചന്തകളുടെ...

രാത്രികാല ചന്തകളുടെ സ്മരണകൾ വിളിച്ചോതി; യാംബുവിലെ 'സൂഖുല്ലൈൽ'

text_fields
bookmark_border
രാത്രികാല ചന്തകളുടെ സ്മരണകൾ വിളിച്ചോതി; യാംബുവിലെ സൂഖുല്ലൈൽ
cancel
camera_alt

യാം​ബു ടൗ​ണി​ന​ടു​ത്തു​ള്ള ഹെ​റി​റ്റേ​ജ് ന​ഗ​രി​യി​ലെ ‘സൂ​ഖു​ല്ലൈ​ൽ’ സ​മു​ച്ച​യ​ത്തി​െൻറ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ

യാം​ബു: അ​റ​ബ് പു​രാ​ത​ന സം​സ്കാ​ര​ത്തി​െൻറ പ്ര​തീ​ക​മാ​യി​രു​ന്ന 'സൂ​ഖു​ല്ലൈ​ൽ' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന രാ​ത്രി ച​ന്ത​ക​ൾ പു​തു​ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി രം​ഗ​ത്ത്. പൗ​രാ​ണി​ക കാ​ല​ത്തെ അ​റി​വു​ക​ൾ പ​ക​രു​ന്ന യാം​ബു ടൗ​ണി​ന​ടു​ത്തു​ള്ള ഹെ​റി​റ്റേ​ജ് പാ​ർ​ക്കി​ലെ ഒ​രു ഭാ​ഗ​മാ​ണ് പ​ഴ​മ​യു​ടെ പെ​രു​മ വി​ളി​ച്ചോ​തി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. കാ​ല​മേ​റെ ക​ഴി​യു​ന്തോ​റും ജീ​വി​ത​ശൈ​ലി​ക​ളി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ജീ​വി​ത​ത്തി​ലെ രീ​തി​ക​ൾ​ക്ക് വ​ഴി​മാ​റി​യ​പ്പോ​ഴും പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള അ​റ​ബ് ഗ്രാ​മീ​ണ ച​ന്ത​ക​ൾ ഇ​ന്നും സ്‌​നേ​ഹ​ത്തി​െൻറ​യും സൗ​ഹാ​ർ​ദ​ത്തി​െൻറ​യും പ​ര്യാ​യ​മാ​യി മാ​റു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് പൂ​ഴി​പ്പ​ര​പ്പു​ക​ൾ മാ​ത്രം ക​ണ്ടി​രു​ന്ന വ​ഴി​യോ​ര​ങ്ങ​ളി​ൽ ഇ​ന്ന് നി​ര​വ​ധി ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​ർ​െ​ന്ന​ങ്കി​ലും പ്ര​ദേ​ശ​ത്തെ പൗ​രാ​ണി​ക ഖ്യാ​തി​ക്ക് തെ​ല്ലും പോ​റ​ലേ​ൽ​ക്കാ​തെ​യു​ള്ള പു​ന​രാ​വി​ഷ്കാ​ര​ങ്ങ​ളാ​ണ് യാം​ബു ഹെ​റി​റ്റേ​ജ് ന​ഗ​രി​യി​ലെ ഓ​രോ നി​ർ​മി​തി​ക​ളും. പ്രാ​യ​മേ​റി​യ അ​റ​ബ് പൗ​ര​ന്മാ​ർ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഇ​ന്നും പ​ഴ​മ​യു​ടെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കാ​ൻ ഇ​വി​ടെ രാ​ത്രി ഒ​ത്തു​കൂ​ടു​ന്ന കാ​ഴ്ച കാ​ണാം. നാ​ടി​െൻറ സാം​സ്‌​കാ​രി​ക പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ച്ച് ന​ന്മ​ക​ളാ​ൽ സ​മൃ​ദ്ധ​മാ​ക്കു​ക​യാ​ണ് 'സൂ​ഖു​ല്ലൈ​ൽ' പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. അ​റ​ബി​ക​ളു​ടെ പ​ഴ​യ ച​ന്ത​ക​ളെ​യും അ​ങ്ങാ​ടി​ക​ളെ​യും അ​വ​യു​ടെ രൂ​പ​പ​രി​ണാ​മ​ങ്ങ​ളെ​യും കു​റി​ച്ച് വി​സ്മ​യ​ക​ര​മാ​യ അ​റി​വാ​ണ്​ ഇൗ ​നി​ശാ​ച​ന്ത പ​ക​ർ​ന്നു​ത​രു​ന്ന​ത്.

കാ​ർ​ഷി​ക സം​സ്കൃ​തി​യി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ അ​റ​ബി​ക​ളു​ടെ സ്വ​ത്വ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും അ​വ​രു​ടെ പൊ​തു ഇ​ട സം​സ്കാ​ര​ത്തി​ലും രാ​ത്രി​ച​ന്ത​ക​ൾ​ക്ക് പ്ര​ധാ​ന സ്ഥാ​ന​മാ​ണു​ള്ള​ത്. ചെ​ങ്ക​ട​ൽ തീ​ര​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ രാ​ത്രി​ച​ന്ത​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു യാം​ബു​വി​ലേ​ത്. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള യാം​ബു തു​റ​മു​ഖ​ത്തി​ന​ടു​ത്തു​ള്ള 'സൂ​ഖു​ല്ലൈ​ലി'​നെ കു​റി​ച്ച് അ​റ​ബ് ച​രി​ത്ര രേ​ഖ​ക​ളി​ൽ പ​രാ​മ​ർ​ശം കാ​ണാം. ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള നാ​വി​ക​രും വ്യാ​പാ​രി​ക​ളും ച​ര​ക്കു​ക​ളു​ടെ കൈ​മാ​റ്റ​ത്തി​ന്​ മു​ഖ്യ​മാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന താ​വ​ള​മാ​യി​രു​ന്നു ഇ​വി​ടെ. ക​ട​ൽ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ആ​ളു​ക​ൾ ഇ​വി​ടെ ത​മ്പ​ടി​ക്കു​ക​യും സൗ​ഹാ​ർ​ദം സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്ന പ്ര​ദേ​ശം പി​ന്നീ​ട് 'സൂ​ഖു​ല്ലൈ​ൽ' എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ.

ചു​റ്റു​പാ​ടു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ ഉ​ണ​ക്ക​മ​ത്സ്യം, ഈ​ത്ത​പ്പ​ഴം, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ, മ​ത്സ്യ​ബ​ന്ധ​ന സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി എ​ല്ലാം വാ​ങ്ങാ​ൻ ഇ​വി​ടെ​യാ​ണ് എ​ത്തി​യി​രു​ന്ന​തെ​ന്ന് അ​റ​ബ് ച​രി​ത്ര രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ര​നൂ​റ്റാ​ണ്ടു​കാ​ലം മു​മ്പ്​ പാ​ടെ നി​ല​ച്ച ച​ന്ത​യു​ടെ ഓ​ർ​മ​ക​ൾ പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​ണ് പു​ന​രു​ജ്ജീ​വി​പ്പി​ച്ച​ത്. സൗ​ദി​യു​ടെ പ​ഴ​യ സം​സ്കാ​ര​വും നാ​ഗ​രി​ക​ത​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഹെ​റി​റ്റേ​ജ് ന​ഗ​രി​യി​ലെ കാ​ഴ്ച​ക​ൾ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക്‌ പ​ഴ​മ​യു​ടെ രീ​തി​യി​ൽ ആ​വി​ഷ്‌​ക​രി​ച്ച് സ്വ​ദേ​ശി​ക​ൾ ന​ട​ത്തു​ന്ന പൈ​തൃ​ക സാ​ധ​ന​ങ്ങ​ളു​ടെ​യും മ​റ്റും ക​ച്ച​വ​ട വി​പ​ണ​ന സ്​​റ്റാ​ളു​ക​ളും ഏ​റെ കൗ​തു​കം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#‘Sukhullail’ in Yambu
Next Story