റിയൽ കേരള സൂപ്പർ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് അടുത്ത വെള്ളിയാഴ്ച്ച ആരംഭിക്കും
text_fieldsറിയൽ കേരള ക്ലബ് ഭാരവാഹികളും ടൂർണമെന്റ് സ്പോൺസർമാരും ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
ജിദ്ദ: റിയൽ കേരള കാഫ് ലോജിസ്റ്റിക്സ് ആൻഡ് ടെലിമണി സൂപ്പർ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച്ച ആരംഭിക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 14 ടീമുകൾ ബൂട്ടണിയും. ഫെബ്രുവരി ഏഴ്, 14, 21 തീയതികളിൽ ജിദ്ദ ഖാലിദ് ബിൻ വലീദിലെ റുസൂഖ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. അടുത്ത വെള്ളിയാഴ്ച രാത്രി 7.30 നു നടക്കുന്ന ടൂർണമെന്റ് ഉദ്‌ഘാടന ചടങ്ങിലും മറ്റു ദിവസങ്ങളിലെ ഇടവേളകളിലും കണികൾക്കായി വിവിധ കലാപ്രകടനങ്ങളും ആക്ടിവിറ്റികളും ഉണ്ടാവും. യാംബുവിൽ നിന്നുള്ള ഒരു ടീം അടക്കം സീനിയർ വിഭാഗത്തിൽ എട്ടും വെറ്ററൻസ് വിഭാഗത്തിൽ നാലും ജൂനിയർ വിഭാഗത്തിൽ രണ്ടും ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
ഫൈസലിയ എഫ്.സി, ബ്ലാക്ക്ഹൗക് എഫ്.സി, റീം അൽഉല യാംബു എഫ്.സി, യെല്ലോ ആർമി, അൽമുഷ്‌റഫ് ട്രേഡിങ്ങ് കമ്പനി ടൗൺ ടീം ശറഫിയ, ഫോർവാൻ സ്വാൻ എഫ്.സി, അബീർ സലാമത്തക് എഫ്.സി, വിജയ് ഫുഡ് ബി.എഫ്.സി ജിദ്ദ എന്നീ ടീമുകൾ സീനിയർ വിഭാഗത്തിലും ഹിലാൽ എഫ്.സി, ജിദ്ദ ബ്രദേഴ്സ് എഫ്.സി, ഗ്ലൗബ് എഫ്.സി, സമ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്‌സ് എന്നീ ടീമുകൾ വെറ്ററൻസ് വിഭാഗത്തിലും മത്സരിക്കും. ജൂനിയർ വിഭാഗത്തിൽ സ്പോർട്ടിങ് യുനൈറ്റഡ്, ടാലന്റ് ടീൻസ് ടീമുകൾ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിലെ വിജയികൾക്ക് 7,000 റിയാൽ കാശ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3,500 റിയാൽ കാശ് പ്രൈസും ട്രോഫിയും ലഭിക്കും. മത്സരം വീക്ഷിക്കാനെത്തുന്ന കാണികളിൽ വിതരണം ചെയ്യുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ നാട്ടിൽ ലഭ്യമാക്കുന്ന സ്‌കൂട്ടർ അടക്കമുള്ള ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിയൽ കേരള ക്ലബ് പ്രസിഡന്റ് ഫിറോസ് ചെറുകോട്, രക്ഷാധികാരി യാസർ അറഫാത്ത് മോങ്ങം, ടെലിമണി ജിദ്ദ റീജിയനൽ മാനേജർ ഡോ. സൈദ് അൽമൻസൂരി, ബ്രാഞ്ച് മാനേജർ അയ്മൻ ഹാംസി, കാഫ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ഫൈസൽ പൂന്തല, റീഗൾ ഗ്രൂപ്പ് മാനേജിങ് പാർട്ണർ ഫാസിൽ കോൽതൊടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.