റിയൽ കേരള എഫ്.സി യാത്രയയപ്പ് നൽകി
text_fieldsറിയൽ കേരള എഫ്.സിയും കേരള ഇലവൻ ടീമും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: റിയൽ കേരള എഫ്.സിയും കേരള ഇലവൻ ടീമും സംയുക്തമായി ഇഫ്താർ സംഗമവും ടീം ക്യാപ്റ്റൻ ഫസലിന് യാത്രയയപ്പും നൽകി. ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ പാർട്ടിയിൽ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ)യിൽ രജിസ്റ്റർ ചെയ്ത വിവിധ ടീമുകളുടെ അംഗങ്ങൾ പങ്കെടുത്തു. റിഫ സെക്രട്ടേറിയറ്റ് പ്രതിനിധികളായി സൈഫു കരുളായി, ശരീഫ് കാളികാവ്, ഫൈസൽ പാഴൂർ എന്നിവരും പങ്കെടുത്തു.
ഇഫ്താറിന് ശേഷം നടന്ന യാത്രയയപ്പ് പരിപാടിയിൽ ടീം പ്രതിനിധികളായ ശകീൽ തിരൂർകാട്, കുട്ടൻ ബാബു മഞ്ചേരി, ബാവ ഇരുമ്പുഴി, ഹബീബ്, സലാം എന്നിവർ ചേർന്ന് ഫസലിനുള്ള ഓർമ ഫലകം കൈമാറി. ദീർഘകാലം ടീം ക്യാപ്റ്റനായിരുന്ന ഫസൽ ജോലി ട്രാൻസ്ഫറായി സൗദി അറേബ്യയോട് തൽകാലം വിട പറയുകയാണ്. റമദാന് ശേഷം വരാനുള്ള റിഫ ലീഗിൽ എല്ലാവരും സജീവമായി ടീമിനോടൊപ്പം ഉണ്ടാകണമെന്ന് കുട്ടൻ ബാബു അറിയിച്ചു. ലിയാഖത് സ്വാഗതവും സക്കീർ കൽപകഞ്ചേരി നന്ദിയും പറഞ്ഞു.
മുത്തു മണ്ണാർക്കാട്, റഫീഖ് വല്ലപുഴ, ഹംസ, ബാദുഷ, നിസാർ, മുഹമ്മദ്, മൻസൂർ കൽപകഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

