Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിസാൻ സൂപ്പർ സോക്കറിൽ...

ജിസാൻ സൂപ്പർ സോക്കറിൽ റിയൽ എഫ്.സി സൂക്ക് ദാഖിലി ജേതാക്കൾ

text_fields
bookmark_border
ജിസാൻ സൂപ്പർ സോക്കറിൽ റിയൽ എഫ്.സി സൂക്ക് ദാഖിലി ജേതാക്കൾ
cancel
camera_alt

ഒ.​ഐ.​സി.​സി ജി​സാ​ൻ സൂ​പ്പ​ർ സോ​ക്ക​റി​ൽ വി​ജ​യി​ക​ളാ​യ

റി​യ​ൽ എ​ഫ്.​സി സൂ​ക്ക് ദാ​ഖി​ലി ജി​സാ​ൻ ടീം ​ട്രോ​ഫി​യു​മാ​യി


ജി​സാ​ൻ: കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ദി​ന​ത്തോ​ട​ന​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ അ​ബു ആ​രി​ഷ് യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ർ സോ​ക്ക​ർ ഗു​ഡ്ബൈ 2023 സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജി​സാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെൻറ് അ​ബു ആ​രി​ഷ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് അം​ഗം എ​ൻ​ജി​നീ​യ​ർ അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് ദാ​യി​ഹി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ചേ​ലേ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശം​സു പൂ​ക്കോ​ട്ടൂ​ർ, ഷ​ഫീ​ഖ് എ​ട​ശ്ശേ​രി, ജെ​യ്സ​ൺ ജോ​സ​ഫ്, താ​ഹ പൊ​ന്മാ​ട​ത്ത്, അ​ലി വ​ട​ക്ക​യി​ൽ, അ​ജി​ലാ​ൽ പൊ​ൻ​മാ​ട​ത്ത്, ഷ​റ​ഫാ​ൻ പൊ​ൻ​മാ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ലു​ബേ​ബി സ്വാ​ഗ​തം പ​റ​ഞ്ഞു.

ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ലെ​ജ​ൻ​ഡ് എ​ഫ്.​സി ദ​ബി​യ​യെ തോ​ൽ​പ്പി​ച്ച് സൂ​ക്ക് ദാ​ഖി​ലി റി​യ​ൽ എ​ഫ്.​സി ജി​സാ​ൻ വി​ജ​യി​ക​ളാ​യി.

ജി​സാ​ൻ ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ല്ല​റ, അ​ബ്ദു​ൽ റ​ഊ​ഫ് സ​ബി​യ, മു​ഹ​മ്മ​ദ​ലി ജി​സാ​ൻ, ഷാ​ജി പു​ളി​ക്ക​താ​ഴ​ത്ത്, ഷൈ​ജു ജി​സാ​ൻ, ക​ബീ​ർ സാം​ത, നി​ഷാ​ന്ത്, അ​ഭി​ന​ന്ദ് നെ​ട്ട​യം, കോ​യ അ​യി​ക്ക​ര​പ​ടി ജി​സാ​ൻ, പി.​ഒ. സ​ലാം, ഇ​സ്ഹാ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സ് അ​ൽ ജ​ഫ​ലി സ്പെ​യ​ർ​പാ​ർ​ട്സ് അ​ബു ആ​രി​ഷ് എം.​ഡി അ​ലി വ​ട​ക്ക​യി​ൽ, ട്രോ​ഫി ‘ഗ​ഫൂ​റി​െൻറ ചാ​യ​ക്ക​ട’ എ​ന്നി​വ​ർ സ്പോ​ൺ​സ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jizan
News Summary - Real FC Souk Dakhili winners in Jizan Super Soccer
Next Story