Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​രീ​ടം ചൂ​ടി റി​യ​ൽ...

കി​രീ​ടം ചൂ​ടി റി​യ​ൽ എ​ഫ്.​സി ജി​സാ​ൻ; വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കി​രീ​ടം ചൂ​ടി റി​യ​ൽ എ​ഫ്.​സി ജി​സാ​ൻ; വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​യ​ൽ എ​ഫ്.​സി ജി​സാ​ൻ ക്ല​ബ്ബി​െൻറ വി​ജ​യാ​ഘോ​ഷം ഹാ​രി​സ്‌ ക​ല്ലാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജി​സാ​ൻ: വി​വി​ധ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറു​ക​ളി​ൽ വി​ജ​യ​കി​രീ​ടം നേ​ടി​യ റി​യ​ൽ എ​ഫ്.​സി ജി​സാ​ൻ ക്ല​ബ്ബി​െൻറ വി​ജ​യാ​ഘോ​ഷം ക​ർ​ബൂ​സ് ഇ​സ്തി​റാ​ഹ​യി​ൽ​വെ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ക്ല​ബ് സെ​ക്ര​ട്ട​റി സു​ബീ​ർ പ​ര​പ്പ​ൻ​പോ​യി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ചെ​യ​ർ​മാ​ൻ ഹാ​രി​സ് ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​വി​യി​ൽ ക്ല​ബ്ബി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി മെ​മ്പ​ർ​ഷി​പ് കാ​ർ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

കൂ​ടാ​തെ വ​രും സീ​സ​ണു​ക​ളി​ൽ ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്, ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ക്ല​ബ്ബ് പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ച​ട​ങ്ങി​ൽ ഷം​സു പൂ​ക്കോ​ട്ടൂ​ർ, ഗ​ഫൂ​ർ വാ​വൂ​ർ, പി.​എ. സ​ലാം പെ​രു​മ​ണ്ണ, സി​റാ​ജ് പു​ല്ലൂ​രാ​ൻ​പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഗാ​നാ​ലാ​പ​ന സ​ദ​സ്സും വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മ്യൂ​സി​ക്ക​ൽ ചെ​യ​ർ മ​ത്സ​ര​ത്തി​ൽ ഷം​സു​ദ്ദീ​ൻ (ബം​ഗ്ലാ​ദേ​ശ്) ഒ​ന്നാം സ്ഥാ​ന​വും ഷാ​മോ​ൻ മൂ​വാ​റ്റു​പു​ഴ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ​ഞ്ച​ഗു​സ്തി​യി​ൽ ജം​ഷി വാ​ഴ​ക്കാ​ട് ഒ​ന്നാ​മ​താ​യും ഹാ​രി​സ് ക​ല്ലാ​യി ര​ണ്ടാ​മ​താ​യും വി​ജ​യി​ച്ചു.

ലെ​മ​ൺ സ്പൂ​ൺ മ​ത്സ​ര​ത്തി​ൽ ഫൈ​സ​ൽ പാ​ണ്ടി​ക്കാ​ട് ഒ​ന്നാം സ്ഥാ​ന​വും സ​ത്താ​ർ പൂ​ക്കോ​ട്ടൂ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ത്താ​ർ പൂ​ക്കോ​ട്ടൂ​ർ, സ്വാ​ലി​ഹ് ചെ​മ്മാ​ട്, ജം​ഷി വാ​ഴ​ക്കാ​ട്, നു​ഫൈ​ൽ പൊ​ന്മ​ള, മു​ഫീ​ദ് കോ​ഴി​ക്കോ​ട്, ബ​ഷീ​ർ ക​രി​ഞ്ചാ​പ്പ​ടി, അ​സീ​സ് മൂ​ന്നി​യൂ​ർ, ശാ​ഫി, റാ​ഫി താ​നൂ​ർ, സ​ഹ​ദ് ആ​ലി​ൻ​ചു​വ​ട്, റാ​സി​ഖ്​ ചെ​മ്മാ​ട് തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്ല​ബ്ബ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ക്ബ​ർ പ​റ​പ്പൂ​ർ സ്വാ​ഗ​ത​വും മു​സാ​ഫി​ർ മു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationjizanvictorywinsReal FC
News Summary - Real FC Jizan wins the title; victory celebration organized
Next Story