വായനയും എഴുത്തും സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കണം; ജിദ്ദ അക്ഷരം വായനാവേദി
text_fieldsജിദ്ദ അക്ഷരം വായനാവേദി സംഘടിപ്പിച്ച ‘വായനയും എഴുത്തും’ പരിപാടിയിൽ കെ.ടി. അബൂബക്കർ സംസാരിക്കുന്നു
ജിദ്ദ: വായന, എഴുത്ത്, സോഷ്യൽ മീഡിയ തുടങ്ങിയ സർഗാത്മക കർമങ്ങളെല്ലാം സാമൂഹിക നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ജിദ്ദ അക്ഷരം വായനാവേദി സംഘടിപ്പിച്ച ചർച്ചാ പരിപാടി അഭിപ്രായപ്പെട്ടു. ‘വായന, എഴുത്ത്, സോഷ്യൽ മീഡിയ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി വേറിട്ട ചർച്ചകൾ കൊണ്ട് ശ്രദ്ധേയമായി.
ലോക സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാർ പത്രപ്രവർത്തന രംഗത്തും നിസ്തുലമായ സംഭാവനകൾ നൽകിയവരായിരുന്നുവെന്നും, സാഹിത്യവും പത്രപ്രവർത്തനവും അഭേദ്യമായി ഇഴചേർന്ന് നിൽക്കുന്നുവെന്നും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മുസാഫിർ അഭിപ്രായപ്പെട്ടു. നാല് കൃതികളുടെ രചയിതാവായ റജിയ വീരാനും പരിപാടിയിൽ തെൻറ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. ‘സോഷ്യൽ മീഡിയ: ഉത്തരവാദിത്വങ്ങൾ’ എന്ന വിഷയം അബ്ദുല്ല പെരിങ്ങാടി അവതരിപ്പിച്ചു. മാനുഷിക മൂല്യങ്ങളെ പ്രകാശിപ്പിക്കാനുള്ള ശക്തമായ മാധ്യമമാണ് സോഷ്യൽ മീഡിയ എന്ന് കെ.ടി. അബൂബക്കർ അഭിപ്രായപ്പെട്ടു.
തങ്ങളുടെ പോസ്റ്റുകൾക്ക് റീച്ച് കിട്ടാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സലാഹ് കാരാട് പറഞ്ഞു. റാഫി കൊച്ചിയും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. മുംതാസ് മെഹ്മൂദ് ഖുർആൻ പാരായണം നിർവഹിച്ചു. അബ്ദുൽ ലതീഫ് കരിങ്ങനാട്, ജസീന ബഷീർ എന്നിവർ കവിത ആലപിച്ചു.
സുൽഫിക്കർ കാലിക്കറ്റ്, മുംതാസ് മെഹ്മൂദ്, അബ്ദു സുബുഹാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശിഹാബ് കരുവാരക്കുണ്ട് സ്വാഗതവും എം. അഷ്റഫ് നന്ദിയും പറഞ്ഞു. നൗഷാദ് നിടോളി, സൈനുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

