ആർ.സി.സി ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം
text_fieldsആർ.സി.സി ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ഷിയാസ് ഹസ്സന് കൈമാറി പി.വി. സഫ്രാജ് നിർവഹിക്കുന്നു
റിയാദ്: റിയാദിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ ആർ.സി.സിയുടെ (റോയൽ ക്രിക്കറ്റ് ക്ലബ്) ജഴ്സി പ്രകാശനം ചെയ്തു. ഗ്രീൻ ഷോർ ഇന്റർനാഷനൽ ട്രേഡിങ് കമ്പനി ജിറ്റ്കോ ആണ് ഈ വർഷത്തെ സ്പോൺസർ.
ജിറ്റ്കോ ഓഫിസിൽ നടന്ന ജഴ്സി പ്രകാശന ചടങ്ങിൽ ജിറ്റ്കോ ബിസിനസ് ഡെവലപ്മെന്റ് മാനേജർ പി.വി. സഫ്രാജ്, റോയൽ ക്രിക്കറ്റ് ക്ലബ് മാനേജർ ഷിയാസ് ഹസ്സന് ജഴ്സി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ക്യാപ്റ്റൻ അനൂപ്, പി.വി. വരുൺ, വിഘ്നേശ്, പ്രസൂൺ, ഹുസൈൻ, ജിതേഷ്, ജിറ്റ്കോ പ്രതിനിധികളായ വിഗേഷ് ശ്രേയസ്സ്, ജിത്തു, കിയോസ് സ്പോർട്സ് കൺവീനർ ഷൈജു പച്ച തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

