Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആർ.സി.എ ക്രിക്കറ്റിൽ...

ആർ.സി.എ ക്രിക്കറ്റിൽ ആദ്യമായി ഇന്ത്യാക്കാരന്​ ഡബിൾ സെഞ്ച്വറി 

text_fields
bookmark_border
ആർ.സി.എ ക്രിക്കറ്റിൽ ആദ്യമായി ഇന്ത്യാക്കാരന്​ ഡബിൾ സെഞ്ച്വറി 
cancel
റിയാദ്: റിയാദ് ക്രിക്കറ്റ്‌ അസോസിയേഷൻ (ആർ.സി.എ) ടൂർണമ​െൻറിൽ ആദ്യമായി ഇന്ത്യയുടെ അഭിമാനമുയർത്തി മലയാളി ഡബിൾ സെഞ്ച്വറി നേടി. ഇൗ സീസണിലെ പ്രഥമ ടൂർണ്ണമ​െൻറയ ‘അമേക്സ് ടി 20’ ഹയർ ക്രിക്കറ്റ് ലീഗിലെ ഡി ഗ്രൂപ്പിലാണ്​ മലയാളി ടീമായ ടി.ബി.സി.സിയുടെ ക്യാപ്​റ്റൻ ഫൈസൽ മൊഗ്രാൽ 72 പന്തിൽ 201 റൺസെടുത്തത്​. കളിയിൽ പാകിസ്​താൻ കാശ്​മീർ ക്രിക്കറ്റ്​ ക്ലബ്​ ടി.ബി.സി.സിയോട്​ പരാജയമേറ്റുവാങ്ങി. അഞ്ച്​ ടീമുകളാണ്​ ഇൗ ​ഗ്രൂപ്പിൽ മത്സരിക്കുന്നത്​. അവസാന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടി.ബി.സി.സി 20 ഓവറിൽ രണ്ട്​ വിക്കറ്റിൽ 287 റൺസെടുത്തു. ഗ്രൂപ്​ മത്സരങ്ങളിൽ നാലിൽ മൂന്നും ജയിച്ച ടി.ബി.സി.സി ക്വാർട്ടർ ഫൈനലിൽ കടന്നു. ഇൗ മത്സരത്തിൽ ഫൈസൽ ആദ്യ സെഞ്ച്വറി തികച്ചത്​ 34 പന്തിലാണ്​. 67ാമത്തെ പന്ത്​ അതിർത്തി കടത്തി ഡബിളും തികച്ചു. മൊത്തം എട്ട്​ സിക്​സറും 30 ഫോറും നേടി ഫൈസൽ കളിയിൽ ഉടനീളം നല്ല ഫോമിലായിരുന്നു. കഴിഞ്ഞ സീസണിൽ ഫൈസൽ രണ്ട്​ സെഞ്ച്വറി നേടിയിരുന്നു. നാല്​ മത്സരങ്ങളിലായി 129 പന്തിൽ ആകെ 295 റൺസെടുത്ത്​ റൺ റേറ്റിൽ മുകളിലുമായി​. ഫൈസൽ മൊഗ്രാൽ ക്യാപ്റ്റനായ ഇൗ ടീമിലെ മറ്റംഗങ്ങൾ ഷമീം ചാലിൽ (വൈ. ക്യാപ്റ്റൻ), ശരീഫ്‌ കൈന്താർ, ഷേർഷാദ് അലി, ആഷിക് അലി, അബ്​ദുസ്സലാം, ആസിഫ് കല്ലട്ര, ഖാദർ ആലമ്പാടി വീറ്റസ്, ജസീം സുലൈമാൻ, ഇബ്രാഹിം റബി (വിക്കറ്റ് കീപ്പർ) എന്നിവരാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsr.c.a cricket gulf news
News Summary - r.c.a cricket saudi gulf news
Next Story