Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് മാ​ര​ത്ത​ൺ...

റി​യാ​ദ് മാ​ര​ത്ത​ൺ താ​രം റ​സാ​ഖ് കി​ണാ​ശ്ശേ​രി​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ദ​രം

text_fields
bookmark_border
റി​യാ​ദ് മാ​ര​ത്ത​ൺ താ​രം റ​സാ​ഖ് കി​ണാ​ശ്ശേ​രി​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ദ​രം
cancel
camera_alt

റി​യാ​ദ് മാ​ര​ത്ത​ൺ താ​രം റ​സാ​ഖ് കി​ണാ​ശ്ശേ​രി​ക്കു​ള്ള ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ ഉ​പ​ഹാ​രം കോ​യ ചേ​ലാ​മ്പ്ര കൈ​മാ​റു​ന്നു

അ​ബ​ഹ: റി​യാ​ദ് മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത് തി​ള​ങ്ങു​ന്ന നേ​ട്ടം കൈ​വ​രി​ച്ച മ​ല​യാ​ളി​യാ​യ റ​സാ​ഖ് കി​ണാ​ശ്ശേ​രി​യെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ആ​ദ​രി​ച്ചു. ഈ ​മാ​സം ആ​ദ്യം റി​യാ​ദി​ൽ ന​ട​ന്ന ഹാ​ഫ് മാ​ര​ത്ത​ൺ 21.097 കി​ലോ​മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ പ​തി​നാ​യി​രം പേ​ർ പ​ങ്കെ​ടു​ത്ത​തി​ൽ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ 1,124 പേ​രി​ൽ 194ാമ​ത്തെ സ്ഥാ​ന​ക്കാ​ര​നും മ​ല​യാ​ളി​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​ര​നു​മാ​ണ് ഖ​മീ​സ് മു​ശൈ​ത്തി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത റ​സാ​ഖ് കി​ണാ​ശ്ശേ​രി.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​മ്പ​ത്തെ സ​മ​യ​മാ​യ ര​ണ്ടു​ മ​ണി​ക്കൂ​ർ 10 മി​നി​റ്റ് എ​ട്ട്​ സെ​ക്ക​ൻ​ഡി​ൽ നി​ന്നും നി​ല മെ​ച്ച​പ്പെ​ടു​ത്തി ഇ​ത്ത​വ​ണ ഒ​രു മ​ണി​ക്കൂ​ർ 54 മി​നി​റ്റ് 49 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധ​നേ​ടി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഖ​മീ​സ് ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് അ​സീ​ർ സ്റ്റേ​റ്റ് ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് ഹ​നീ​ഫ ചാ​ലി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ ഇ​ല്യാ​സ് ഇ​ട​ക്കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യ ചേ​ലാ​മ്പ്ര സാ​ഖ് കി​ണാ​ശ്ശേ​രി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​ഷ്ക​ർ വ​ട​ക​ര പൊ​ന്നാ​ട​യ​ണി​യി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് മു​നീ​ർ ച​ക്കു​വ​ള്ളി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social forum
News Summary - razak kinassery awarded by indian social forum
Next Story