Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിൽ റൗദ ശരീഫ്...

റമദാനിൽ റൗദ ശരീഫ് സന്ദർശനം: സമയക്രമം പ്രഖ്യാപിച്ചു

text_fields
bookmark_border
റമദാനിൽ റൗദ ശരീഫ് സന്ദർശനം: സമയക്രമം പ്രഖ്യാപിച്ചു
cancel

മദീന: റമദാനിൽ മദീന മസ്ജിദുന്നബവിക്കുള്ളിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള ഔദ്യോഗിക സമയക്രമം ഇരുഹറം പരിപാലന ജനറൽ അതോറിറ്റി പ്രഖ്യാപിച്ചു. സന്ദർശകർക്ക് തിരക്കില്ലാതെ സുഗമമായും സുരക്ഷിതമായും ആരാധനകൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷെഡ്യൂൾ പുറത്തിറക്കിയത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സമയങ്ങളിലായാണ് സന്ദർശനാനുമതി നൽകിയിരിക്കുന്നത്.

റമദാനിലെ ആദ്യ 20 ദിവസങ്ങളിലെ സമയക്രമം ഇനി പറയുന്ന വിധമാണ്​. പുരുഷന്മാർക്ക് രണ്ട് ഘട്ടങ്ങളിലായാണ് സന്ദർശന സമയം അനുവദിച്ചിട്ടുള്ളത്. രാവിലെ 11.20 മുതൽ രാത്രി എട്ട്​ വരെയും, തുടർന്ന് പുലർച്ചെ രണ്ട്​ മുതൽ അഞ്ച്​ വരെയുമാണ് പുരുഷന്മാർക്ക് പ്രവേശനം. ഇതേ കാലയളവിൽ സ്ത്രീകൾക്ക് രാത്രി 11 മുതൽ പുലർച്ചെ 1.40 വരെയും, രാവിലെ ആറ്​ മുതൽ 11 വരെയും റൗദ സന്ദർശിക്കാവുന്നതാണ്.

റമദാനിലെ അവസാന 10 ദിവസങ്ങളിൽ പുരുഷന്മാരുടെ സന്ദർശന സമയം മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 11.20 മുതൽ രാത്രി എട്ട്​ വരെയും, രാത്രി 11 മുതൽ പുലർച്ചെ 12 വരെയും, പുലർച്ചെ രണ്ട്​ മുതൽ അഞ്ച്​ വരെയുമാണ് പുരുഷന്മാർക്കുള്ള സമയം. എന്നാൽ റമദാൻ അവസാന പത്തിൽ സ്ത്രീകൾക്ക് രാവിലെ ആറ്​ മുതൽ 11 വരെ മാത്രമായിരിക്കും സന്ദർശനാനുമതി.

റൗദ ശരീഫ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ‘നുസ്ക്’ ആപ് വഴി മുൻകൂട്ടി അപ്പോയിൻറ്​മെൻറ്​ ബുക്ക് ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു. സന്ദർശകരുടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി നിശ്ചയിക്കപ്പെട്ട സമയക്രമം കൃത്യമായി പാലിക്കണമെന്ന് അതോറിറ്റി പ്രത്യേകം ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanMadinah Rawda Shariftwo harams
News Summary - Rawda Sharif's visit during Ramadan: Timetable announced
Next Story