റഷീദ് വരിക്കോടന്‍ നിലമ്പൂർ കെ.എം.സി.സി സ്വീകരണം നൽകി
text_fieldsറഷീദ് വരിക്കോടനുള്ള കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി ഉപഹാരം
ഭാരവാഹികളും പ്രവർത്തകരും ചേർന്ന് കൈമാറുന്നു
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ നിലമ്പൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റുമായ റഷീദ് വരിക്കോടനും മങ്കട മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് മുഹമ്മദലി കാളക്കലിനും കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി ഉപാധ്യക്ഷൻ മനാഫ് പൂക്കോട്ടുംപാടം അധ്യക്ഷത വഹിച്ചു.
ജനീഷ്, സൽമാൻ, അൻവർ ബാപ്പു (വഴിക്കടവ്), ഷെമീർ ചെമ്മല, സജാദ് (മൂത്തേടം), ഉസ്മാൻ, ബഷീർ (എടക്കര), സലീം മുണ്ടേരി (പോത്തുകല്ല്), ഹഖ് കൊല്ലേരി, സലാം ചെമ്മല, കെ.ടി. ഉമ്മർ (ചുങ്കത്തറ), അമീൻ ഇസ്ലാഹി, നിഷാജ് അണക്കായ്, ജിഷാർ അണക്കായ് (നിലമ്പൂർ), നാസിർ, റഫീഖ്, സൗഫൽ (കരുളായി), അബ്ദുൽ കരീം, വി.പി. അസ്കർ (അമരമ്പലം) എന്നിവർ ആശംസകൾ നേർന്നു. റഷീദ് വരിക്കോടനും മുഹമ്മദലി കാളക്കലും സ്വീകരണത്തിന് നന്ദി പറഞ്ഞു. ഹാഫിള് കൊല്ലെരി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഫസലു മൂത്തേടം സ്വാഗതവും ശരീഫ് തങ്ങൾ നന്ദിയും പറഞ്ഞു.

