റഷീദ് കുഞ്ഞു ഇലങ്കത്തില്‍ പ്രവാസത്തോട് വിട പറയുന്നു
text_fieldsറഷീദ് കുഞ്ഞു ഇലങ്കത്തില്‍
ജിദ്ദ: കാൽനൂറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ആലപ്പുഴ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ റഷീദ് കുഞ്ഞു ഇലങ്കത്തില്‍ മടങ്ങുന്നു. 14 വര്‍ഷമായി ജിദ്ദയില്‍ ഫുജി എലവേറ്റര്‍ കമ്പനിയില്‍ അസിസ്റ്റൻറ് മാനേജറാണ്.
കായംകുളത്തിനടുത്ത് ഇലിപ്പകുളം സ്വദേശിയാണ്. ജിദ്ദയിൽ വരുന്നതിന് മുമ്പ് 10 വര്‍ഷത്തോളം റിയാദിലായിരുന്നു.
ജിദ്ദയില്‍ ജംഇയ്യതുൽ അന്‍സാര്‍ എന്ന സംഘടന കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും നിർണായാക പങ്കുവഹിച്ചു. സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. ജിദ്ദ കറ്റാനം മഹല്‍ അസോസിയേഷന് സെക്രട്ടറിയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയാൽ ഉപജീവനത്തിനായി കച്ചവടത്തിൽ ഏർപ്പെടുന്നതോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും തുടരാനാണ് ആഗ്രഹം.0569067511 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

