രഞ്ജിത് സഹായനിധി കൈമാറി
text_fieldsരഞ്ജിത്തിനുള്ള മലയാളി ചാരിറ്റി ഓർഗനൈസേഷെൻറ
സഹായനിധി ചാരിറ്റി കൺവീനർ ത്വാഹ സുബൈർ
കൈമാറുന്നു
റിയാദ്: വാഹനാപകടത്തിൽപെട്ട് ദുരിതത്തിലായ ആലപ്പുഴ സ്വദേശിക്ക് ഹോത്ത മലയാളി ചാരിറ്റി ഓർഗനൈസേഷൻ (എച്ച്.എം.സി.ഒ) സഹായധനം നൽകി. ഹോത്ത ബനീ തമീമിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്നതിനിടെ അൽഖർജിൽവെച്ച് വാഹനാപകടത്തിൽപെട്ട ആലപ്പുഴ കുട്ടനാട് സ്വദേശി രഞ്ജിത്തിനുള്ള സഹായമാണ് എച്ച്.എം.സി.ഒ ചാരിറ്റി കൺവീനർ ത്വാഹ സുബൈർ രഞ്ജിത്തിെൻറ വീട്ടിലെത്തി കൈമാറിയത്. കഴിഞ്ഞ ജനുവരി 10നായിരുന്നു വാഹനാപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും രഞ്ജിത്തടക്കം രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽഖർജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രഞ്ജിത്തിനെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് തുടർചികിത്സക്കായി നാട്ടിലെത്തിച്ചത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന അവിവാഹിതനായ രഞ്ജിത്തിന് തലക്കും നട്ടെല്ലിനും കാര്യമായ പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച്.എം.സി.ഒ സഹായത്തിനായി രംഗത്തുവന്നത്. തുടർചികിത്സക്കായി 60,000 രൂപയാണ് ഹോത്തയിലെ സുമനസ്സുകളിൽനിന്നു സ്വരൂപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

