റനീഷിന്‍റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

18:26 PM
11/10/2018

ത്വാഇഫ്: അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ നിര്യാതനായ തലശ്ശേരി ടെമ്പിൾ ഗേറ്റീന് സമീപം വൈഷ്ണവം റനീഷിന്‍റെ (35) മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും. 

വ്യാഴാഴ്ച വൈകുന്നേരം ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ കരിപ്പൂരില്‍ എത്തും.  മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും. അഞ്ച് വര്‍ഷമായി അല്‍ബാഹയില്‍ എല്‍.ജി ഇലട്രോണിക്‌സില്‍ ടെക്‌നിഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. 

പിതാവ് പരേതനായ ജയൻ. അമ്മ: രമ. സഹോദരങ്ങള്‍: ശമീജ, ശനൂജ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് അല്‍ബാഹ കെ.എം.സി.സി പ്രസിഡൻറ് സൈദ് അലി അരീക്കരയും, നാസര്‍ ചൊക്ലി, മന്‍സൂര്‍ ചെമ്പന്‍ രംഗത്തുണ്ടായിരുന്നു. 
 

Loading...
COMMENTS