വേങ്ങരയിലെ സ്ഥാനാർഥിത്വം: പാർട്ടി തീരുമാനം അനുസരിക്കും -രണ്ടത്താണി
text_fieldsറിയാദ്: വേങ്ങരയിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും അതനുസരിക്കാൻ പ്രവർത്തകർ ബാധ്യസ്ഥരാണെന്നും മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണി. പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഒഴിവുവരുന്ന മണ്ഡലത്തിൽ താങ്കളെ പാർട്ടി പരിഗണിക്കുമോ എന്ന ചോദ്യത്തിന് റിയാദിൽ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് നേതൃത്വമുണ്ട്. സ്ഥാനാർഥി ആരാകണമെന്ന് അവർ തീരുമാനിക്കും. കഴിവുറ്റ എം.എൽ.എമാരാണ് നിയമസഭയിൽ ലീഗിനുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ കുറവ് നികത്താൻ ഇന്നയാൾ മാത്രമേ പറ്റൂ എന്നില്ല. മലപ്പുറത്ത് ആധികാരിക വിജയമാണ് ലീഗ് നേടിയത്. അത് യു.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. മലപ്പുറത്തെ മുഴുവൻ നിയമസഭ മണ്ഡലങ്ങളും യു.ഡി.എഫിന് സുരക്ഷിതമാണെന്നാണ് ഫലം തെളിയിച്ചത്.
വിമോചന സമര കാലത്ത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇ.എം.എസ് സർക്കാറിനോട് ചോദിച്ച, ‘ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് നിങ്ങൾക്ക് ജനങ്ങളെ എങ്ങനെ എതിരാക്കാൻ കഴിഞ്ഞു’ എന്ന ചോദ്യമാണ് പിണറായി സർക്കാറിെൻറ കാലത്തും ആവർത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടിെൻറ എത്രയോ കൂടുതലാണ് വെറും 10 മാസത്തിന് ശേഷം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. പെരിന്തൽമണ്ണയിലൊക്കെ അതാണ് കണ്ടത്. വെറും 500ൽ പരം വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ ഇപ്പോൾ ഭൂരിപക്ഷം 9000 ആയി.
ബി.ജെ.പിക്ക് കിേട്ടണ്ടിയിരുന്ന മൃദുഹിന്ദുത്വ വോട്ടുകളും ഇത്തവണ സി.പി.എമ്മിന് കിട്ടി. അത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം ‘മുണ്ടുടുത്ത മോദിയാണ് പിണറായി’ എന്ന വിശേഷണത്തിലുണ്ട്. ബി.ജെ.പിയെ ദേശീയ തലത്തിൽ നേരിടാൻ കോൺഗ്രസിനും അവർക്കൊപ്പം നിൽക്കുന്നവർക്കും മാത്രമേ കഴിയൂ. ജനാധിപത്യത്തിെൻറ ആയുധം ബാലറ്റാണ്. അല്ലാതെ വർഗീയതയും തീവ്രവാദവും അല്ല. എസ്.ഡി.പി.െഎയും വെൽഫെയർ പാർട്ടിയും സ്ഥാനാർഥിയെ നിറുത്താത്തത് എന്തുകൊണ്ടെന്ന് അവരോട് തന്നെ ചോദിക്കണം. തിരൂരിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ മൾട്ടി സ്െപഷാലിറ്റി ഹോസ്പിറ്റലിെൻറ പ്രചാരണാർഥമാണ് രണ്ടത്താണി വോെട്ടണ്ണൽ ദിവസം റിയാദിലെത്തിയത്. എട്ട് ഏക്കർ സ്ഥലത്ത് 300 കിടക്കകളുള്ള എല്ലാസൗകര്യങ്ങളോടും കൂടിയ ആശുപത്രി സഹകരണ സംഘമായാണ് ആരംഭിക്കുന്നതെന്നും ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.