Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറംല ബീഗത്തിന്റെ...

റംല ബീഗത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
Ramla Begum
cancel
camera_alt

റം​ല ബീഗം 

റി​യാ​ദ്: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക​യും ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വേ​ശ​വു​മാ​യ റം​ല ബീ​ഗ​ത്തി​​ന്റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക​ലാ​സാ​ഹി​ത്യ രം​ഗ​ത്ത് വ​നി​ത​ക​ൾ, വി​ശേ​ഷി​ച്ചും മു​സ്‌​ലിം സ്ത്രീ​ക​ൾ ഏ​റെ പി​ന്നാ​ക്കം​നി​ന്നി​രു​ന്ന കാ​ല​ത്ത് യാ​ഥാ​സ്ഥി​തി​ക കാ​ഴ്ച​പ്പാ​ടു​ക​ളെ ധീ​ര​ത​യോ​ടെ മ​റി​ക​ട​ന്ന ക​ലാ​കാ​രി​യാ​ണ് റം​ല ബീ​ഗം.

ക​ഥാ​പ്ര​സം​ഗ​ക എ​ന്ന നി​ല​യി​ലും റം​ല ബീ​ഗം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഹു​​സ്നു​​ല്‍ ജ​​മാ​​ല്‍ ബ​​ദ്​​​റു​​ല്‍ മു​​നീ​​ര്‍ ക​​ഥാ​​പ്ര​​സം​​ഗം ഏ​​റെ പ്ര​സി​ദ്ധ​മാ​ണ്. ഇ​​സ്​​​ലാ​​മി​​ക ക​​ഥ​​ക​​ള്‍ക്കു പു​​റ​​മെ ഓ​​ട​​യി​​ല്‍നി​​ന്ന്, ശാ​​കു​​ന്ത​​ളം, ന​​ളി​​നി എ​​ന്നീ ക​​ഥ​​ക​​ളും ക​​ഥാ​​പ്ര​​സം​​ഗ​രൂ​​പ​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ന​ല്ല ഭാ​ഷ​യും മി​ക​ച്ച അ​വ​ത​ര​ണ​വും അ​വ​രു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​നു​സ്മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaMournedRamla Begum
News Summary - Ramla mourned the death of Begum
Next Story