Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഓ​ർ​മ​ക​ളി​ൽ റം​ല...

‘ഓ​ർ​മ​ക​ളി​ൽ റം​ല ബീ​ഗം’ -സ​വ അ​നു​സ്മ​ര​ണം

text_fields
bookmark_border
commemoration
cancel
camera_alt

‘സ​വ’ സം​ഘ​ടി​പ്പി​ച്ച ഓ​ർ​മ​ക​ളി​ൽ റം​ല ബീ​ഗം എ​ന്ന പ​രി​പാ​ടി​യി​ൽ ന​ർ​ഗീ​സ്​ ബീ​ഗ​ത്തെ ആ​ദ​രി​ക്കു​ന്നു

ദ​മ്മാം: ഗാ​യി​ക​യും കാ​ഥി​ക​യു​മാ​യി​രു​ന്ന റം​ല ബീ​ഗ​ത്തി​െൻറ ജീ​വ​ച​രി​ത്ര​വും പാ​ട്ടു​ക​ളും കോ​ർ​ത്തി​ണ​ക്കി സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ) ‘ഓ​ർ​മ​ക​ളി​ൽ റം​ല ബീ​ഗം’ സം​ഘ​ടി​പ്പി​ച്ചു. ‘പാ​വ​ങ്ങ​ളു​ടെ കാ​വ​ൽ മാ​ലാ​ഖ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ന​ർ​ഗീ​സ് ബീ​ഗം പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി. റം​ല ബീ​ഗ​ത്തി​െൻറ വ​മ്പു​റ്റ ഹം​സ എ​ന്ന മാ​പ്പി​ള​പ്പാ​ട്ട് ചെ​റു​പ്പ​ത്തി​ൽ പാ​ടി ധാ​രാ​ളം സ​മ്മാ​ന​ങ്ങ​ൾ സ്കൂ​ൾ, മ​ദ്​​റ​സ കാ​ല​ത്ത്‌ നേ​ടി​യി​രു​ന്ന ഓ​ർ​മ ന​ർ​ഗീ​സ് പ​ങ്കു​വെ​ച്ചു.

സ്ത്രീ​ക​ൾ വി​ശി​ഷ്യാ മു​സ്​​ലിം പെ​ൺ​കു​ട്ടി​ക​ൾ പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് അ​പ​രാ​ധ​മെ​ന്ന്​ വി​ശ്വ​സി​ച്ചി​രു​ന്ന ഒ​രു കാ​ല​ത്ത്‌ മ​ത​വി​ല​ക്കു​ക​ൾ പോ​ലും ലം​ഘി​ച്ചു ക​ഥാ​പ്ര​സം​ഗം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച ഒ​രു ധീ​ര​വ​നി​ത​യാ​യി​രു​ന്നു റം​ല ബീ​ഗം എ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ പ​റ​ഞ്ഞു.

ഏ​ഷ്യാ​നെ​റ്റി​ലെ മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ‘​മൈ​ലാ​ഞ്ചി’​യി​ലൂ​ടെ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന ഗാ​യ​ക​ൻ അ​ന​സ് ആ​ല​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ‘ഓ​ർ​മ​ക​ളി​ൽ റം​ല ബീ​ഗം’ എ​ന്ന ഗാ​ന​സ​പ​ര്യ അ​ര​ങ്ങേ​റി​യ​ത്. ദ​മ്മാ​മി​ലെ ഗാ​യ​ക​രാ​യ സി​ദ്ദി​ഖ് കാ​യം​കു​ളം, ഫൈ​സ​ൽ, അ​ൻ​ഷാ​ദ്, മ​ഹ​റൂ​ഫ്, സം​ഗീ​ത ടീ​ച്ച​ർ എ​ന്നി​വ​ർ റം​ല ബീ​ഗ​ത്തി​െൻറ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​ പ​രി​പാ​ടികൾ​ക്ക് മാ​റ്റു​കൂ​ട്ടി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്​ ന​ർ​ഗീ​സ് ബീ​ഗ​ത്തെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ​വ പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ​യും വ​നി​ത വേ​ദി പ്ര​സി​ഡ​ൻ​റ്​ ന​സി നൗ​ഷാ​ദും ചേ​ർ​ന്ന് ന​ർ​ഗീ​സ് ബീ​ഗ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. നാ​ലു കു​ട്ടി​ക​ൾ അ​വ​രു​ടെ സ​മ്പാ​ദ്യ വ​ഞ്ചി​യി​ലെ തു​ക മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും ക​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ന​ർ​ഗീ​സ് ബീ​ഗ​ത്തെ ഏ​ൽ​പ്പി​ച്ചു. ഏ​റ്റ​വും ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി കു​ട്ടി​ക​ളു​ടെ സ​മ്പാ​ദ്യ വ​ഞ്ചി സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന്​ ന​ർ​ഗ്ഗീ​സ്​ ബീ​ഗം പ​റ​ഞ്ഞു. ന​ർ​ഗ്ഗീ​സി​െ​ന്‍റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു സം​ഭാ​വ​നാ​യി സ​ദ​സ്സി​ൽ നി​ന്നും ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ച്​ കൈ​മാ​റി.

ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ട്ട ‘ന​ക്ഷ​ത്ര​ങ്ങ​ളു​ടെ മ​ഴ​വി​ൽ പാ​ത​ക​ൾ’ എ​ന്ന പു​സ്ത​കം ര​ചി​ച്ച സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ന​ർ​ഗീ​സ് ബീ​ഗ​വും സ​വ വ​നി​താ വേ​ദി എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. അ​മി​ത ബ​ഷീ​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.

ജോ​ഷി ബാ​ഷ സ്വാ​ഗ​ത​വും റി​ജു ഇ​സ്മാ​ഈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഷാ​ദ്​ കൈ​ചൂണ്ടി, സി​റാ​ജ്​ ക​രു​മാ​ടി, നൗ​ഷാ​ദ്​ ആ​റാ​ട്ടു​പു​ഴ, ന​വാ​സ്​ വ​ള​ഞ്ഞ​വ​ഴി, യ​ഹ്​​യ പു​ന്ന​പ്ര, നി​റാ​സ് യൂ​സു​ഫ്, ബൈ​ജു കു​ട്ട​നാ​ട്, സ​ജീ​ർ, യാ​സ​ർ കാ​യം​കു​ളം, അ​ഞ്​​ജു നി​റാ​സ്, ര​ശ്മി ശി​പ്ര​കാ​ശ്, സാ​ജി​ദ നൗ​ഷാ​ദ്, സു​ബി​ന സി​റാ​ജ്, അ​മൃ​ത ശ്രീ​ലാ​ൽ, സു​മ​യ്യ സി​ദ്ദീ​ഖ്, സൗ​മി ന​വാ​സ്, ഷീ​ബ റി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommemorationRamla BeegumSaudia Arabia News
News Summary - Ramla Beegum in Memories - Commemoration
Next Story