Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​കോട്ട്​ കെല്ലിയുടെ...

സ്​കോട്ട്​ കെല്ലിയുടെ റമദാൻ സമ്മാനം; ബഹിരാകാശത്ത്​ നിന്നുള്ള ഹറം ചിത്രം

text_fields
bookmark_border
സ്​കോട്ട്​ കെല്ലിയുടെ റമദാൻ സമ്മാനം; ബഹിരാകാശത്ത്​ നിന്നുള്ള ഹറം ചിത്രം
cancel

മക്ക: വിശിഷ്​ട​മായൊരു ചിത്രമായിരുന്നു, ലോകജനതക്കുള്ള അമേരിക്കൻ ബഹിരാകാശ സഞ്ചാരി സ്​കോട്ട്​ ​െകല്ലിയുടെ റമദാൻ സമ്മാനം. മക്ക ഹറമി​​​െൻറ ബാഹ്യാകാശത്ത്​ നിന്നുള്ള ചിത്രം റമദാൻ ഒന്നിന്​ വൈകുന്നേരമാണ്​ അദ്ദേഹം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. ഹറമും മക്ക നഗരവും വ്യക്​തമായി കാണുന്ന ചിത്രം ബഹിരാകാശത്തെ സ്​ഥിരം പര്യവേഷണകേ​ന്ദ്രമായ ഇൻറർനാഷനൽ സ്​പേസ്​ സ്​റ്റേഷനിൽ നിന്നാണ്​ എടുത്തത്​. റമദാൻ മാസത്തിന്​ ആദരവുമായാണ്​ സ്​കോട്ട്​ കെല്ലി ചി​ത്രം ത​​​െൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​തത്​. ഇൗലോകത്തി​​​െൻറ സൗന്ദര്യം അതി​​​െൻറ നാനാത്വത്തിലാണെന്നും അദ്ദേഹം ത​​​െൻറ ചെറുകുറിപ്പിൽ കൂട്ടിച്ചേർത്തു. 

റിട്ട. യു.എസ്​ നേവി കാപ്​റ്റനാണ്​ ലോകപ്രശസ്​ത ബഹിരാകാശ യാത്രികനായ സ്​​േകാട്ട്​ ജോസഫ്​ കെല്ലി. ഏറ്റവുമധികം ദിവസങ്ങളിൽ ബഹിരാകാശത്ത്​ കഴിച്ചുകൂട്ടിയതി​​​െൻറ അമേരിക്കൻ റെക്കോഡ്​ ഒരുകാലത്ത്​ കൈയാളിയിരുന്നയാളാണ്​ കെല്ലി. 500 ലേറെ ദിനങ്ങൾ അദ്ദേഹം ബഹിരാകാശത്ത്​ ചെലവഴിച്ചിട്ടുണ്ട്​. 
ഇൻറർനാഷനൽ സ്​പേസ്​ സ്​റ്റേഷനിൽ നിന്ന്​ അദ്ദേഹം എടുക്കുന്ന ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ ഏറെ ​​ശ്രദ്ധനേടിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - ramadan
Next Story