‘റമദാൻ വിത്ത് ലുലു’: പുണ്യമാസത്തെ വരവേൽക്കാൻ മികച്ച ഓഫറുകളുമായി ലുലു
text_fieldsറിയാദ്: റമദാനെ വരവേൽക്കാനായി ആകർഷകമായ ഓഫറുകളുമായി ലുലു ഹൈപർമാർക്കറ്റ്. ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ മികച്ച വിലക്കുറവിൽ ലഭിക്കുവാൻ, ലുലു റമദാൻ പ്രമോഷനുകൾക്ക് തുടക്കമായി. ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ, വീട്ടുസാധനങ്ങൾ, ഫാഷൻ അക്സസറീസ്, ഇലക്ട്രോണിക്സ് ഡിജിറ്റൽ ഉത്പന്നങ്ങൾ എന്നിവയുൾപ്പടെ വിവിധവിഭാഗങ്ങളിൽ മികച്ച ഓഫറുകളാണുള്ളത്. 6,000-ത്തിൽപരം ഉൽപന്നങ്ങൾക്ക് പകുതിവിലയിൽ കൂടുതൽ കിഴിവുകളുള്ള എക്സ്ക്ലൂസീവ് പ്രമോഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാൻ ‘റമദാൻ വിത്ത് ലുലു’ ഓഫറുകൾക്കാണ് ലുലുവിൽ തുടക്കമായിരിക്കുന്നത്. റെഡി ടു പ്രിപ്പെയര്‍ ഫുഡ്‌സ്, ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്ട്‌സ്, കുട്ടികളുടെ പ്രത്യേക ഭക്ഷണവിഭവങ്ങൾ തുടങ്ങിയവക്കായി സ്‌പെഷ്യല്‍ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, ഷുഗർ ഫ്രീ ഉത്പന്നങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുള്ള ‘ഹെൽത്തി റമദാൻ’ സ്പെഷ്യൽ പ്രമോഷനും ഒരുക്കിയിട്ടുണ്ട്.
പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ 50 റിയാൽ മുതൽ 500 റിയാൽ വരെയുള്ള ഗിഫ്റ്റ് കാർഡുകളും ലഭ്യമാക്കിയിട്ടുണ്ട്. അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്റ്റ, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്റ്റോക്ക് എന്നിവ അടങ്ങിയ 99 റിയാലിെൻറ റമദാന്‍ കിറ്റുകളും ലുലു ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ഡെലിവറിയും ലഭ്യമാണ്. സൗദി ഫുഡ് ബാങ്കിെൻറ പങ്കാളിത്തത്തോടെ 15 റിയാലിെൻറ ഗിഫ്റ്റ് പായ്ക്കും 99 റിയാലിെൻറ ഗ്രോസറി കിറ്റും ലഭ്യമാണ്.
വിശുദ്ധ മാസത്തിൽ, ഉപഭോക്താകൾക്ക് ഏറ്റവും മികച്ച നിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും വിലവർധനവ് തടയാൻ പ്രൈസ് ലോക്ക് സംവിധാനം അടക്കം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് വ്യക്തമാക്കി. ലുലുവിെൻറ ചാരിറ്റി ബോക്സുകൾ വാങ്ങി അർഹരായ ആളുകളിലേക്ക് എത്തിക്കാനും ഉപഭോക്താകൾക്ക് അവസരമുണ്ട്. കൂടാതെ 99 റിയാലിെൻറ ചാരിറ്റി പ്രീ പായ്ക്ക്ഡ് ബോക്‌സും, ഇഫ്താര്‍ മീല്‍ ഗിഫ്റ്റ് കാര്‍ഡും ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ പ്രധാന ഫിനാൻഷ്യൽ സിസ്റ്റം സൊല്യൂഷൻസ് പ്രൊവൈഡറായ ‘മനാഫിത്തു’മായും ലുലു ചാരിറ്റി സേവനങ്ങൾക്കായി സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

