Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ: മദീനയിൽ എട്ട്...

റമദാൻ: മദീനയിൽ എട്ട് റൂട്ടുകളിൽ ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു

text_fields
bookmark_border
റമദാൻ: മദീനയിൽ എട്ട് റൂട്ടുകളിൽ ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു
cancel

മദീന: റമദാനിൽ വിശ്വാസികൾക്കും സന്ദർശകർക്കും മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമുള്ള യാത്ര സുഗമമാക്കുന്നതിനായി എട്ട് റൂട്ടുകളിൽ ഷട്ടിൽ ബസ് സർവിസുകൾ ആരംഭിച്ചതായി മദീന ബസ് പ്രോജക്റ്റ് പ്രഖ്യാപിച്ചു. മദീന വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. റമദാനിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

അൽ ഖാലിദിയ ജില്ല, കിങ് ഫഹദ് ജില്ല, ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സ്​റ്റേഷൻ, ശാത്ത ജില്ല, സയ്യിദ് അൽശുഹദാഅ്, അൽ സലാം കോളജ്, സ്പോർട്സ് സ്​റ്റേഡിയം, പാർക്ക് എന്നിവിടങ്ങളിലെ സ്​റ്റോപ്പുകൾ വഴിയാണ് ബസ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, ഖുബാഅ് പള്ളിയിലേക്ക് നേരിട്ടുള്ള യാത്രക്കായി ആലിയ സ്​റ്റേഷൻ സ്​റ്റോപ്പും നിശ്ചയിച്ചിട്ടുണ്ട്.

ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ തറാവീഹ് നമസ്കാരം കഴിഞ്ഞ് ഒരു മണിക്കൂർ വരെയാണ് ബസുകൾ സർവിസ് നടത്തുക. നഗരത്തിലെ പ്രധാന താമസമേഖലകളെയും സുപ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ഗതാഗത ശൃംഖല വഴി സന്ദർശകർക്ക് ഏറെ എളുപ്പത്തിലും സൗകര്യപ്രദമായും പ്രാർഥനകൾ നിർവഹിക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanSaudi NewsShuttle Bus Service
News Summary - Ramadan: Shuttle bus service begins on eight routes in Madinah
Next Story