Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇരുഹറമുകളിലും തറാവീഹ്​...

ഇരുഹറമുകളിലും തറാവീഹ്​ നമസ്​കാരമുണ്ടാകും​; ഇഅ്​തികാഫിന്​ അനുവാദമില്ല

text_fields
bookmark_border
ഇരുഹറമുകളിലും തറാവീഹ്​ നമസ്​കാരമുണ്ടാകും​; ഇഅ്​തികാഫിന്​ അനുവാദമില്ല
cancel
camera_alt?????????? ????????? ???????? ?????????? ????????????? ???????? ?????????????????? ??????? ????????????? ????????????

ജി​ദ്ദ: റ​മ​ദാ​നി​ൽ മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ൽ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ഉ​ണ്ടാ​കു​മെ​ന്ന്​ ഇ​രു​ഹ​റം കാ​ ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇൗ ​പ​ള്ളി​ക​ളി​ൽ ഇ​അ്​​തി ​കാ​ഫ്​ (ഭ​ജ​ന​മി​രി​ക്ക​ൽ) അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്​ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്​ വി​ല​ക്ക്. ഹ​റ​മു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ർ​ബ​ന്ധ​മാ​യും പ​െ​ങ്ക​ടു​ക്കേ​ണ്ട ചി​ല​ർ​ക്കും മാ​ത്ര​മാ​ണ്​ ഹ​റ​മു​ക​ളി​ൽ​ പ്ര​വേ​ശി​ക്കാ​നും നി​ർ​ബ​ന്ധ ന​മ​സ്​​കാ​ര​ങ്ങ​ളി​ലും ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ത്തി​ലും പ​െ​ങ്ക​ടു​ക്കാ​ൻ അ​നു​മ​തി.

ഹ​റ​മു​ക​ൾ​ക്ക്​ പു​റ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. അ​വ​ർ​ക്ക്​​ താ​ൽ​ക്കാ​ലി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ തു​ട​രും. ത​റാ​വീ​ഹ്​ 10​ റ​ക്​​അ​ത്താ​യി​രി​ക്കും. ആ​ദ്യ ഇ​മാം ആ​റ്​ റ​ക്​​അ​ത്തി​നും ര​ണ്ടാ​​മ​ത്തെ ഇ​മാം വി​ത്​​ർ അ​ട​ക്കം നാ​ല്​ റ​ക്​​അ​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. ‘ഖി​യാ​മു​ലൈ​ൽ’ ഉ​ണ്ടാ​യി​രി​ക്കും. ഖ​ത്​​മു​ൽ ഖു​ർ​ആ​ൻ റ​മ​ദാ​ൻ 29നാ​യി​രി​ക്കും. റ​മ​ദാ​നി​ൽ നി​ർ​ബ​ന്ധ​ ന​മ​സ്​​കാ​ര​ങ്ങ​ൾ​ക്കും ഖു​ത്തു​ബ​ക്കും ത​റാ​വീ​ഹ്, ഖി​യാ​മു​ലൈ​ൽ ന​മ​സ്​​കാ​ര​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​മാ​മു​മാ​രു​ടെ പേ​രു​ക​ൾ ഉ​ട​നെ പ്ര​ഖ്യാ​പി​ക്കും. വെ​ർ​ച്വ​ൽ സം​വി​ധാ​നം വ​ഴി മ​ത​പ​ഠ​ന ക്ലാ​സു​ക​ളും ഖു​ർ​ആ​ൻ പ​ഠ​ന​വും ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ലും തു​ട​രും.

പ​ള്ളി​ക​ളി​ലെ സ​മൂ​ഹ ഇ​ഫ്​​താ​ർ വി​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്കി. പ​ക​രം ‘നി​​െൻറ ഇ​ഫ്​​താ​ർ നി​​െൻറ പ​ട്ട​ണ​ത്തി​​െൻറ ന​ന്മ​ക്ക്​’ എ​ന്ന കാ​മ്പ​യി​നി​ലൂ​ടെ ഇ​ഫ്​​താ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കും. മ​സ്​​ജി​ദു​ന്ന​ബ​വി​യി​​ലെ മു​ഴു​വ​ൻ ഇ​ഫ്​​താ​റു​ക​ളും ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ലെ ‘ഖൈ​റു മ​ദീ​ന’ എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക്​ മാ​റ്റും. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ ഹ​റ​മു​ക​ളി​ൽ അ​ണു​മു​ക്ത​മാ​ക്ക​ലും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും തു​ട​രു​ന്നു. ഹ​റ​മു​ക​ളി​ലെ ജോ​ലി​ക്കാ​രെ​യും മ​യ്യി​ത്തു​ക​ൾ​ക്ക്​ ഒ​പ്പ​മെ​ത്തു​ന്ന അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. ഹ​റ​മു​ക​ളി​ൽ ന​ട​ക്കാ​റു​ള്ള അ​റ്റ​ക്കു​റ്റ​പ്പ​ണി പ​ഴ​യ​തു​പോ​ലെ തു​ട​രു​ന്നു​ണ്ടെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsramadan
News Summary - ramadan-saudi-gulf news
Next Story