റമദാൻ പ്രദാനം ചെയ്യുന്നത് സ്രഷ്ടാവിന്റെ ഉപഹാരങ്ങൾ -പ്രഫ. എം. അബ്ദുറഹ്മാൻ സലഫി
text_fields'അഹ് ലൻ റമദാൻ' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ പ്രഫ. എം. അബ്ദുറഹ്മാൻ സലഫി സംസാരിക്കുന്നു
ജിദ്ദ: ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാനിൽ വ്യക്തമായ പ്ലാൻ തയാറാക്കിയിരിക്കണം. നിരവധി പാരിതോഷികങ്ങളാണ് റമദാനിൽ സ്രഷ്ടാവ് തന്റെ സൃഷ്ടികൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളതെന്നും അത് കരസ്ഥമാക്കാൻ വിശ്വാസികൾ ഏറ്റവും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രഗൽഭ പണ്ഡിതനും വാഗ്മിയുമായ പ്രഫ. എം. അബ്ദുറഹ്മാൻ സലഫി പറഞ്ഞു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘അഹ് ലൻ റമദാൻ’ എന്ന വിഷയത്തെ സംബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിർക്ക്, സിഹിർ,പലിശ, വ്യഭിചാരം തുടങ്ങിയ മഹാപാപ ങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയും, നിരന്തരമായി പാപമോചനം നടത്തുകയും ചെയ്താൽ തീർച്ചയായും അവൻ ഈ ലോകത്തും പരലോകത്തും വിജയിയായിത്തീരുമെന്നും അദ്ദേഹം സദസ്സിനെ ഉത്ബോധിപ്പിച്ചു.
നോമ്പുമായി ബന്ധപ്പെട്ട സദസ്യരുടെ ചോദ്യങ്ങൾക്ക് പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് സലഫി മറുപടി നൽകി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
ഫിറോസ് കൊയിലാണ്ടി, ഇബ്രാഹിം സ്വലാഹി എന്നിവർ സംസാരിച്ചു. ശിഹാബ് സലഫി പ്രസീഡിയം നിയന്ത്രിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. റമദാനിലെ എല്ലാ വ്യാഴാഴ്ചകളിലും ഇസ്ലാഹി സെൻറർ ജിദ്ദ ജാലിയാത്തിന് കീഴിൽ സൗജന്യ ഉംറ യാത്ര സംഘടിപ്പിച്ചു വരുന്നുണ്ടെന്നും യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബുക്കിങ്ങിന് 0556278966, 0504434023 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

