ഞായറാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കും
text_fieldsറിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം. രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സൗദി സുപ്രീം കോടതിയാണ് ആവശ്യപ്പെട്ടത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 ആണ്. അതിനാൽ അന്നേ ദിവസം റമദാൻ മാസപ്പിറവി എല്ലാവരും നിരീക്ഷിക്കണം.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ആരെങ്കിലും മാസപ്പിറവി കാണുകയാണെങ്കിൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം. അല്ലെങ്കിൽ അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട് മാസപ്പിറവികണ്ട ആളെ കോടതിയിലെത്തിക്കാൻ സഹായിക്കണമെന്നും സുപ്രീം കോടതി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

