ചൊവ്വാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
text_fieldsജിദ്ദ: ചൊവ്വാഴ്ച (മാർച്ച് 21) വൈകീട്ട് റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം. രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സൗദി സുപ്രീംകോടതിയാണ് ആവശ്യപ്പെട്ടത്. ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് ചൊവ്വാഴ്ച ശഅ്ബാൻ 29 ആണ്. അന്നേ ദിവസം വൈകീട്ട് റമദാൻ മാസപ്പിറവി സംഭവിക്കുന്നുണ്ടോ എന്ന് എല്ലാവരും നിരീക്ഷിക്കണം.
നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയിലൂടെയോ മാസപ്പിറവി കണ്ടാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം. അല്ലെങ്കിൽ അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട് മാസപ്പിറവി കണ്ട ആളെ കോടതിയിലെത്തിക്കാൻ സഹായിക്കണമെന്നും സുപ്രീംകോടതി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

