ആത്മസംസ്കരണത്തിനുള്ള മനോഹരമായ അവസരമാണ് റമദാൻ -അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി
text_fieldsറിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച റമദാൻ നിശാക്യാമ്പിൽ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിക്കുന്നു
റിയാദ്: വ്യക്തിയിൽനിന്ന് തുടങ്ങി, കുടുംബത്തിലൂടെ സമൂഹത്തിലേക്ക് പടരേണ്ട സ്നേഹവും സാഹോദര്യവും വിട്ടുവീഴ്ചയും മാനവികതയും മാനുഷികതയുമടങ്ങിയ പ്രകൃതി മതമാണ് പ്രവാചകൻ നമുക്ക് കാണിച്ചു തന്നിട്ടുള്ളതെന്ന് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച റമദാൻ നിശാക്യാമ്പിൽ സംസാരിക്കുകയായിരുന്നു സമസ്ത നേതാവ്.
വ്യക്തികളും സമൂഹങ്ങളും പ്രവാചക മാതൃകയനുസരിച്ചു പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിലും ലോകത്തിലാകെയും ശാന്തിയും സമാധാനവും സാധ്യമാവുന്നതെന്നും അത്തരമൊരു പ്രവാചക മാതൃക അനുധാവനം ചെയ്ത് വിജയ മാതൃക തീർത്തവരുടെ ഉദാഹരണമാണ് കേരളീയ മുസ്ലിം സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിയന്ത്രണത്തിലേക്കും വിട്ടുവീഴ്ചാ മനോഭാവത്തിലേക്കും സ്വഭാവമഹിമയിലേക്കുമുള്ള നമ്മുടെ തിരിച്ചു നടത്തത്തിനുള്ള ഹേതുവായി ഈ റമദാൻ മാറട്ടെയെന്നും അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആശംസിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നജീബ് നെല്ലാംകണ്ടി, ഷമീർ പറമ്പത്ത്, നാസർ മാങ്കാവ്, അബ്ദുറഹ്മാൻ ഫറോക്ക്, കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വർക്കിങ് പ്രസിഡന്റ് റഷീദ് പടിയങ്ങൽ, ഫൈസൽ പൂനൂർ എന്നിവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം സ്വാഗതവും ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു. ജാഫർ തങ്ങൾ പ്രാർഥന നടത്തി. ഗഫൂർ എസ്റ്റേറ്റ്മുക്ക്, എൻ.കെ. മുഹമ്മദ്, ലത്തീഫ് മടവൂർ, മുജീബ് മൂത്താട്ട്, ഫൈസൽ ബുറൂജ്, ഫൈസൽ വടകര, നാസർ കൊടിയത്തൂർ, റസാഖ് മയങ്ങിൽ, മനാഫ് മണ്ണൂർ, സൈദ് മീഞ്ചന്ത എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

