റമദാൻ തൊട്ടടുത്ത്, മക്കയിലെ ഹോട്ടലുകളിൽ തിരക്കേറി
text_fieldsമക്ക: റമദാൻ അടുത്തതോടെ മക്കയിലെ ഹോട്ടലുകളിൽ തിരക്കേറി. വ്രത മാസത്തിൽ ഹറമിൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്ന സൗദിക്ക് അകത്തും പുറത്തുമുള്ള സന്ദർശകർക്കും തീർഥാടകർക്കും സേവനങ്ങൾ നൽകാൻ ഹോട്ടലുകൾ മത്സരിക്കുകയാണ്. ഹോട്ടലുകളിലെ ബുക്കിങ് അനുപാതം ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ തിരക്കുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മക്കയിൽ 1,150ലധികം ഹോട്ടലുകളും അതിൽ 2,60,000ലധികം ഹോട്ടൽ മുറികളുണ്ടെന്നും ഇവ ഉയർന്ന നിലവാരമുള്ള റേറ്റിങ്ങും അന്താരാഷ്ട്ര നിലവാരമുള്ളതുമാണെന്നും ഹജ്ജ്, ഉംറ, സിയാറ ദേശീയ കമ്മിറ്റി അംഗം മുഹമ്മദ് ബിൻ യഹ്യ അൽസമീഹ് പറഞ്ഞു.
തീർഥാടകർ അന്വേഷിക്കുന്ന ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ഹറമിനടുത്ത സെൻട്രൽ ഏരിയയാണ് താമസത്തിന് ഉയർന്ന ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നത്. അസീസിയ, ശീശ, മിസ്ഫല തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടലുകളും ഫർണിഷ്ഡ് അപ്പാർട്മെന്റുകളുമുണ്ട്. നിലവിലെ ഉംറ സീസണിൽ 130-ലധികം ഉംറ കമ്പനികളും സ്ഥാപനങ്ങളും തീർഥാടകർക്ക് സേവനത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും അൽസമീഹ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

