Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​ൻ കാ​രു​ണ്യം;...

റ​മ​ദാ​ൻ കാ​രു​ണ്യം; വി​ദേ​ശ​ത്തെ ആ​യി​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളെ​ത്തി​ച്ച് കെ.​എ​സ് റി​ലീ​ഫ്

text_fields
bookmark_border
ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ
cancel
camera_alt

വി​ദേ​ശ​ങ്ങ​ളി​ലെ നി​രാ​ലം​ബ​ർ​ക്ക്​ കെ.​എ​സ് റി​ലീ​ഫ് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ച​പ്പോ​ൾ

യാം​ബു: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ യു​ദ്ധ​ക്കെ​ടു​തി​ക​ൾ പേ​റു​ന്ന​തും നി​രാ​ലം​ബ​രു​മാ​യ ആ​യി​ര​ങ്ങ​ൾ​ക്ക് റ​മ​ദാ​നി​ൽ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ച്​ സൗ​ദി അ​റേ​ബ്യ​യു​ടെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​ർ (കെ.​എ​സ് റി​ലീ​ഫ്). ഗ​സ്സ, സു​ഡാ​ൻ, ബെ​നി​ൻ, മോ​റി​ത്താ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ 20,000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് റ​മ​ദാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. സു​ഡാ​നി​ലെ വൈ​റ്റ് നൈ​ൽ സ്​​റ്റേ​റ്റി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ 13,970 ആ​ളു​ക​ൾ​ക്ക്​ 1,400 ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന​തും പ്ര​തി​സ​ന്ധി​യി​ൽ​പെ​ട്ട​തു​മാ​യ രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കു​ള്ള കെ.​എ​സ്. റി​ലീ​ഫ് സെൻറ​റി​ന്റെ ര​ണ്ടാം​ഘ​ട്ട സ​ഹാ​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വി​തം ദു​സ്സ​ഹ​മാ​യ ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. റെ​ഡ് ക്ര​സ​ൻ​റു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ഗ​സ്സ മു​ന​മ്പി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ തു​ട​രു​ന്ന​ത്.

റ​മ​ദാ​നി​ൽ 500 ഭ​ക്ഷ​ണ​കൊ​ട്ട​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ൽ​നി​ന്ന് റ​ഫ​യി​ലെ 3,500ഓ​ളം കു​ടി​യി​റ​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ച്ചു. മോ​റി​ത്താ​നി​യ​യി​ലെ ദു​രി​ത​ത്തി​ലാ​യ 48,000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് 7,772 ഭ​ക്ഷ​ണ​കൊ​ട്ട​ക​ൾ കൈ​മാ​റി.

റ​മ​ദാ​ൻ റി​ലീ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 6,072 ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന 1,012 പ്ര​ത്യേ​ക ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ബെ​നി​നി​ലെ 2,400 ദു​ർ​ബ​ല​രാ​യ ആ​ളു​ക​ൾ​ക്കാ​യി സൗ​ദി ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി 400 റ​മ​ദാ​ൻ ഭ​ക്ഷ​ണ പാ​ക്കേ​ജു​ക​ളും ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionFood KitSaudi Arabia NewsRamadan 2024
News Summary - Ramadan is mercy- KS relief by delivering food kits to thousands of peoples
Next Story