Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ മുഴുവൻ വിജ്ഞാനവും വിരുന്നും, ശ്രദ്ധേയമായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നോമ്പുതുറ

text_fields
bookmark_border
റമദാൻ മുഴുവൻ വിജ്ഞാനവും വിരുന്നും, ശ്രദ്ധേയമായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നോമ്പുതുറ
cancel
camera_alt

പ്രവർത്തനരംഗത്തുള്ള വളൻറിയർമാർ

റിയാദ്: 40 വർഷത്തിലധികമായി പ്രബോധന-സാമൂഹിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ, ബത്ഹ ജാലിയത്തിെൻറയും ഡോക്ടർ കഫെയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറയും വിജ്ഞാനസദസ്സും പ്രവാസികൾക്കിടയിൽ ശ്രദ്ധേയമാകുന്നു.


റമദാൻ ആദ്യദിനം മുതൽ മുപ്പത് ദിവസവും തുടർച്ചയായി സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ദിവസേന ഏകദേശം മുന്നൂറോളം പേർക്കാണ് നോമ്പുതുറ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ, ഓഡിറ്റോറിയത്തിന് പുറത്തായി 350-ലധികം പേർക്ക് ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. ബത്ഹയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികൾക്കും പ്രവാസികൾക്കും ഈ സംരംഭം വലിയ ആശ്വാസമാണ് പകരുന്നത്.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ബത്ഹ യൂനിറ്റിെൻറ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ഓരോ ദിവസവും റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി പങ്കെടുക്കുന്നുണ്ട്. കൂടാതെ, വിവിധ വിഷയങ്ങളിൽ റിയാദിലെ മുപ്പതോളം പ്രബോധകർ നയിക്കുന്ന വിജ്ഞാനസദസ്സും ഇഫ്താർ പരിപാടിയുടെ പ്രധാന ആകർഷണമാണ്.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ട്രഷറർ അബ്ദുസലാം ബുസ്താനി, ഇഫ്താർ കമ്മിറ്റി ചെയർമാൻ അബ്ദുൽ വഹാബ് പാലത്തിങ്കൽ, കൺവീനർ ഫൈസൽ കുനിയിൽ, ബത്ഹ യൂനിറ്റ് സെക്രട്ടറി ഹനീഫ മാസ്റ്റർ, വളൻറിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര, ബത്ഹ യൂനിറ്റ് ട്രഷറർ കെ. നിസാർ, ദഅ്‌വ കോഓഡിനേറ്റർ നൗഷാദ് മടവൂർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിലധികം വളൻറിയർമാരുടെ സേവനമാണ് ഈ സംരംഭത്തിെൻറ വിജയത്തിന് പിന്നിലെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan is full of knowledge and feasting, notably the Riyadh Indian Islamic Center breaks its fast
Next Story