റമദാൻ; ഇരുഹറമുകളിലെ ‘തറാവീഹ്, തഹജ്ജുദ്’ ഇമാമുകളെ പ്രഖ്യാപിച്ചു
text_fieldsമക്ക: റമദാനിൽ ഇരുഹറമുകളിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുകളുടെ പേരുകൾ ഇരുഹറം മതകാര്യ പ്രസിഡൻസി പ്രഖ്യാപിച്ചു. മക്ക ഹറമിൽ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, ഡോ. മാഹിർ അൽമുഐക്ലി, ഡോ. അബ്ദുല്ല അൽജുഹനി, ഡോ. ബന്ദർ ബലീല, ഡോ. യാസിർ അൽദോസരി, ഡോ. ബദ്ർ അൽതുർക്കി, ഡോ. അൽവലീദ് അൽശംസാൻ എന്നിവർ നേതൃത്വം നൽകും. മദീനയിലെ മസ്ജിദുന്നബവിയിൽ ഡോ. അബ്ദുൽ മുഹ്സിൻ അൽഖാസിം, ഡോ. സ്വലാഹ് അൽബദീർ, ഡോ. അബ്ദുല്ല അൽബുഅയ്ജാൻ, ശൈഖ് അഹമ്മദ് ബിൻ ത്വാലിബ് ഹുമൈദ്, ഡോ. ഖാലിദ് അൽ മുഹന്ന, ഡോ. അഹമ്മദ് അൽഹുദൈഫി, ഡോ. മുഹമ്മദ് അൽ ബർഹജി, ഡോ. അബ്ദുല്ല അൽഖറാഫി എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
