Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ ഇഫ്താർ കിറ്റ്...

റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
cancel

റിയാദ്​: ആസ്​റ്റർ സനദ് ആശുപത്രിയും ആസ്​റ്റർ വളൻറിയേഴ്സും സംയുക്തമായി റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. റിയാദി​െൻറ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ഇഫ്താർ കിറ്റുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരായ നോമ്പുകാർക്ക് വിതരണം ചെയ്തത്. ആസ്​റ്റർ സനദ് ആശുപത്രിയിലെ സി.ഇ.ഒ ഡോ. ഇസ്സാം അൽഗാംദി, സി.ഒ.​ഒ ടി. ഷംസീർ, പേഷ്യൻറ് എക്സ്പീരിയൻസ് മാനേജർ ഡോ. അബ്​ദുറഹ്​മാൻ വർവറി, മാർക്കറ്റിങ്​ മാനേജർ സുജിത് അലി മൂപ്പൻ, ഓഡിറ്റർ ടി. ദീപക്, എം.ടി. നാസർ (ലാബ് സൂപ്പർവൈസർ) എന്നിവർ നേതൃത്വം നൽകി.

ആസ്​റ്റർ വളൻറിയേർമാരായ ആനന്ദ്, അലി ഷബാൻ, ലായിക്ക് അഹമ്മദ് (മാർക്കറ്റിങ്​), മിദ്​ലാജ്, ഷാക്കിർ എന്നിവർ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ആശുപത്രി കാൻറീൻ മാനേജർ അബ്​ദുൽകരീം, ജീവനക്കാരായ അബ്​ദുൽ മജീദ്, ഉസാമ, സുനീർ എന്നിവർ ഇഫ്താർ കിറ്റുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ആസ്​റ്റർ ഡി.എം ഹെൽത്ത് കെയർ ജീവകാരുണ്യ പ്രവർത്തനത്തി​െൻറ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്. തുടർന്നും വിവിധ മേഖലകളിൽ ജീവകാരുണു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് മാർക്കറ്റിങ്​ മാനേജർ സുജിത്ത് അലി മൂപ്പൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asterRiyadhIftar Kitramadan2023
Next Story