Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ: പങ്കുവെച്ചും...

റമദാൻ: പങ്കുവെച്ചും പകുത്തെടുത്തും പ്രവാസം

text_fields
bookmark_border
റമദാൻ: പങ്കുവെച്ചും പകുത്തെടുത്തും പ്രവാസം
cancel
camera_alt

ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ‘ത​ല​ശ്ശേ​രി നോ​മ്പു​തു​റ -26’

ടി.​എം.​ഡബ്ല്യു.​എ റി​യാ​ദ് ‘ത​ല​ശ്ശേ​രി നോ​മ്പു​തു​റ’

റി​യാ​ദ്: ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​ഡബ്ല്യു.​എ) റി​യാ​ദ് ഘ​ട​കം അം​ഗ​ങ്ങ​ൾ​ക്കാ​യി ‘ത​ല​ശ്ശേ​രി നോ​മ്പു​തു​റ 26’സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ന്നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സാ​ദ​ത്ത് കാ​ത്താ​ണ്ടി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ തീ​ക്കൂ​ക്കി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. വ​നി​ത​വി​ങ് അം​ഗ​ങ്ങ​ളാ​ണ് ത​ന​ത് ത​ല​ശ്ശേ​രി രു​ചി​ക്കൂ​ട്ടി​ൽ വി​ഭ​വ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ​ത്. റി​യാ​ദ് അ​ൽ റ​യാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പോ​ളി​ക്ലി​നി​ക്കി​ലെ ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​ഹാ​ഷിം തൈ​ല​ക്ക​ണ്ടി ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.

ഹാ​ഫി​സ് ഇ​മ്രാ​ൻ അ​ൽ മ​നാ​ര ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഈ ​വ​ർ​ഷം അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ഡേ ​ക്വി​സ്, സ്പോ​ർ​ട്സ് ക്വി​സ്, റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ടി.​എം.​ഡി.​ബ്ല്യു.​എ സ്ഥാ​പ​ക അം​ഗ​വും നാ​ട്ടി​ലെ ലോ​ക്ക​ൽ കോ-​ഓ​ഡി​നേ​ഷ​ൻ ടീം ​അം​ഗ​വു​മാ​യ ഒ.​വി. മു​ഹ​മ്മ​ദ് റ​ഫീ​ഖ് സം​സാ​രി​ച്ചു. ഇ​വ​ന്റ്സ്​ ഹെ​ഡ് പി.​സി. ഹാ​രി​സ്, അ​ഫ്താ​ബ് അ​മ്പി​ലാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ​ദ്‌ ന​ജാ​ഫ് അ​വ​താ​ര​ക​നാ​യി. പി.​സി. ഹാ​രി​സ് ന​ന്ദി പ​റ​ഞ്ഞു.

കെ.​എം.​സി.​സി ജി​സാ​ൻ സ​ബി​യ ഏ​രി​യ ഇഫ്താർ

കെ.​എം.​സി.​സി ജി​സാ​ൻ സ​ബി​യ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പുതു​റ

ജി​സാ​ൻ: കെ.​എം.​സി.​സി സ​ബി​യ ഏ​രി​യ ക​മ്മ​റ്റി 14-മ​ത് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച. ജി​സാ​നി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്‌​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

സ​ബി​യ അ​ൽ​ഫാ​രി​സ് കോ​ൾ​ഡ് സ്റ്റോ​ർ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന ഇ​ഫ്താ​ർ കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് ഷം​സു പൂ​ക്കോ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സാ​ദി​ഖ് മാ​സ്റ്റ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ലി അ​ഹ​മ്മ​ദ് മു​ഹ​റ​ക്ക്, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ലി​ദ് പ​ട്‍ല, ഡോ. ​മ​ൻ​സൂ​ർ നാ​ല​ക​ത്ത്, മു​നീ​ർ ഹു​ദ​വി, ഷ​ഫീ​ഖ് എ​ട​ശ്ശേ​രി സം​സാ​രി​ച്ചു. ഷൗ​ക്ക​ത്ത് ബാ​പ്പു എ​ള​ങ്കൂ​ർ, ബ​ഷീ​ർ ഫ​റോ​ക്ക്, അ​ലി അ​ക്ബ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, അ​ഫ്സ​ൽ കാ​ട്ടേ​ക്കാ​ട​ൻ, വി.​ടി നാ​സ​ർ, ഷാ​ദി​ൽ വാ​ഴ​ക്കാ​ട്, സാ​ൻ​ഫ​ർ കാ​വ​നൂ​ർ, ഷ​ബീ​ർ താ​ന്നി​ക്ക​ൽ, ഷി​ഹാ​ബ് കു​ന്നും​പു​റം, അ​ബ്ദു​ൽ ക​രീം മു​സ്ലി​യാ​ര​ങ്ങാ​ടി, ബ​ഷീ​ർ ആ​ക്കോ​ട്, മു​സ്ത​ഫ​ർ കോ​ഴി​ക്കോ​ട്, സ​ലാം പെ​രു​മ​ണ്ണ, മു​സ്ത​ഫ ജി​സാ​ൻ, താ​ഹ കോ​ഴി​ക്കോ​ട് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി സ​ബി​യ ട്ര​ഷ​റ​ർ ക​ബീ​ർ പൂ​ക്കോ​ട്ടൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സാ​ലിം നെ​ച്ചി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ച്ച്.​എം.​ആ​ർ ഇ​ഫ്താ​ർ സം​ഗ​മം

യാം​ബു എ​ച്ച്.​എം.​ആ​ർ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​ഫ്‌​താ​ർ സം​ഗ​മ​ം

യാം​ബു: പ്ര​മു​ഖ ട്രേ​ഡി​ങ് ക​മ്പ​നി എ​ച്ച് .എം.​ആ​ർ, എ.​ആ​ർ.​എ​ഞ്ചി​നീ​യ​റി​ങ്, എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ ഇ​ഫ്‌​താ​ർ സം​ഘ​ടി​പ്പി​ച്ചു. യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ സം​ഗ​മ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രും മു​ഖ്യാ​തി​ഥി​ക​ളാ​യി. യാം​ബു​വി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും ഫു​ട്ബാ​ൾ പ്രേ​മി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും അ​ട​ക്കം 2000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. എ​ച്ച്.​എം.​ആ​ർ ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ കാ​സ​ർ​കോ​ട്, എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി ഭാ​ര​വാ​ഹി​ക​ൾ, ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ, എ​ച്ച്,എം.​ആ​ർ, എ.​ആ​ർ.​എ​ഞ്ചി​നീ​യ​റി​ങ് ക​മ്പ​നി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ഇ​ഫ്‌​താ​ർ സം​ഗ​മം

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ ഉ​മ​ർ സ​ഖാ​ഫി മു​ർ​ക്ക​നാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

ജു​ബൈ​ൽ: ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ഇ​​ഫ്താ​​ർ വി​​രു​​ന്ന് സം​​ഘ​​ടി​​പ്പി​​ച്ചു. ജു​ബൈ​ലി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സൈ​ഫുദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്​ തോ​മ​സ് മാ​ത്യു മാ​മൂ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ സ​ഖാ​ഫി മു​ർ​ക്ക​നാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

അ​ബ്​​ദു​ൽ ക​രീം ഖാ​സി​മി, കെ.​എം.​സി.​സി ജു​ബൈ​ൽ പ്ര​സി​ഡ​ന്റ്​ സ​ലാം ആ​ല​പ്പു​ഴ, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി ന​സി​ർ തു​ണ്ടി​ൽ, ഗ​ൾ​ഫ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട​ർ ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, ജു​ബൈ​ൽ എ​ഫ്.​സി പ്ര​തി​നി​ധി ഷ​ജീ​ർ ത​ച്ചാ​ൻ​മ്പാ​റ, സ​മാ​ജം വ​നി​ത വി​ങ് ര​ക്ഷാ​ധി​കാ​രി സാ​റാ​ബാ​യ് സൈ​ഫു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നീ​തു രാ​ജേ​ഷ്, ഡ​ബ്ല്യു.​എം.​സി പ്ര​സി​ഡ​ന്റ്​ സോ​ണി​യ മോ​റി​സ് സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ ച​ക്കി​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ത​നി​മ ജു​ബൈ​ൽ പ്ര​സി​ഡ​ന്റ്​ മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, സ​ലീം ആ​ല​പ്പു​ഴ, എ​ൻ.​പി. റി​യാ​സ്, നി​സാം യാ​ക്കൂ​ബ്, ജ​യ​ൻ ത​ച്ച​മ്പാ​റ, ഷ​ഫീ​ഖ് താ​നൂ​ർ, കോ​യ താ​നൂ​ർ, ആ​ഷി​ക്, സ​തീ​ഷ്, വി​നോ​ദ്, ഡോ. ​സാ​ബു, ഡോ. ​റ​സി​യ, ഡോ. ​ന​വ്യ വി​നോ​ദ്, നി​തി പ​വി, സു​ധീ​ർ, അ​ബ്​​ദു​ൽ റ​ഊ​ഫ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റ​ഊ​ഫ്​ സ​ന്നി​ഹി​ത​രാ​യി.

നി​സാ​ർ പ​ള്ളി​ക്ക​ര, മു​ബാ​റ​ക് ഷാ​ജ​ഹാ​ൻ, കു​മാ​ർ, സു​മോ​ദ് മോ​ഹ​ൻ, അ​ഡ്വ. ജോ​സ​ഫ് മാ​ത്യു മാ​മൂ​ടാ​ൻ, ഷാ​ജ​ഹാ​ൻ കു​ൽ​ഫി, മൂ​സ അ​റ​ക്ക​ൽ, രാ​ജേ​ഷ്, വ​നി​ത വി​ങ് പ്ര​സി​ഡ​ൻ​ന്റ് ആ​ശ ബൈ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നീ​തു രാ​ജേ​ഷ്, സി​നി സ​ന്തോ​ഷ്, ഗീ​തു വി​ഷ്ണു​ജി​ത് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Ramadan: Exile through sharing and division
Next Story