റിയാദ് നാഷനൽ മ്യൂസിയത്തിൽ റമദാൻ-ഈദ് ആഘോഷങ്ങൾ
text_fieldsറിയാദ്: റമദാൻ മാസത്തോടനുബന്ധിച്ചും വരാനിരിക്കുന്ന ഈദുൽ ഫിത്വർ പ്രമാണിച്ചും വിപുലമായ പരിപാടികളുമായി സൗദി അറേബ്യൻ നാഷനൽ മ്യൂസിയം. ‘ലിറ്റിൽ റമദാൻ’, ‘ലൈയാലി റമദാൻ’എന്നീ പ്രമേയങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാണ് മ്യൂസിയം അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്.
മ്യൂസിയത്തിൽ നടക്കുന്ന വിവിധ പ്രദർശനങ്ങളും ശിൽപശാലകളും ഇനി പറയുന്നവയാണ്. ശിലായുഗ കാലഘട്ടം മുതലുള്ള ചരിത്രപരമായ വസ്തുക്കളുടെ പ്രദർശനം ‘നിയോലിതിക് ഏജ്’, ‘ട്രേസസ് ഓഫ് ഇൻക’തുടങ്ങിയവ ചരിത്രവും പൈതൃകവും എന്ന സെഷനിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
‘ഗാർമെൻറ്സ് ഓഫ് ഓണർ’, ‘ലൈറ്റ് ആൻഡ് സിലൗട്ടുകൾ’തുടങ്ങിയ കൗതുകകരമായ കലാരൂപങ്ങൾ മ്യൂസിയം ഇടനാഴികളിൽ പ്രദർശിപ്പിക്കുന്നു. ‘സ്റ്റോറി ടൈം’, ‘ഷാഡോ ആർട്ട്’, ‘മ്യൂസിയം സീക്രട്ട്സ്’എന്നിങ്ങനെ കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന നിരവധി പ്രവർത്തനങ്ങൾ മ്യൂസിയം തിയേറ്ററിലും പരിസരങ്ങളിലും നടക്കും. ‘ആൻ എവർലാസ്റ്റിങ് മെമ്മറി’, ‘സ്ക്രീൻഡ് മെമ്മറീസ്’തുടങ്ങിയ പരിപാടികൾ സന്ദർശകർക്ക് പഴയകാല ഓർമകൾ പുതുക്കാനുള്ള അവസരം നൽകും.
ഈദുൽ ഫിത്ർ ആഘോഷങ്ങൾ
ഏപ്രിൽ 22 മുതൽ 25 വരെ (ശവ്വാൽ രണ്ട് മുതൽ അഞ്ച് വരെ) മ്യൂസിയത്തിൽ പ്രത്യേക ഈദ് ആഘോഷങ്ങൾ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. പരമ്പരാഗതമായ രീതിയിൽ ഈദിനെ വരവേൽക്കുന്നതിനായി കലാപരമായ പ്രകടനങ്ങൾ, രുചികരമായ ഭക്ഷണ സ്റ്റാളുകൾ, വിവിധ വിനോദ പരിപാടികൾ എന്നിവ ഈ ദിവസങ്ങളിൽ സന്ദർശകർക്കായി കാത്തിരിക്കുന്നു. മ്യൂസിയത്തിലെ എല്ലാ പരിപാടികളും അറബിക് പദപ്രയോഗങ്ങളാൽ സമ്പന്നമാണെന്നും സാംസ്കാരിക വിനിമയത്തിന് വലിയ മുൻഗണന നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

