റമദാൻ; ഹറം പദ്ധതി വിജയിച്ചതായി ഡോ. സുദൈസ്
text_fieldsഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്
റിയാദ്: മക്ക ഹറമിലെയും മദീനയിലെ പ്രവാചകന്റെ പള്ളിയിലെയും റമദാനിലെ സമഗ്ര സേവന പദ്ധതി വിജയം കണ്ടതായി ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്.
ഇരു കേന്ദ്രങ്ങളിലുമെത്തിയ വിശ്വാസിലക്ഷങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും ഹറം കാര്യാലയം ഒരുക്കിയിരുന്നു. റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ എത്തിച്ചേർന്നവർക്കും നിശാപ്രാർഥനകളിൽ പങ്കെടുത്തവർക്കും പ്രയാസരഹിതമായി കർമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു.
ആശ്വാസം നിറഞ്ഞ ശാന്തമായ അന്തരീക്ഷത്തിൽ ഖുർആൻ പാരായണം പൂർത്തീകരിക്കുന്നതിന് സാക്ഷിയായി. വിവിധ വിഭാഗങ്ങളുടെ സംയോജിത പ്രവർത്തനത്തിനും സഹകരണത്തിനും നന്ദി പറയുന്നു -ശൈഖ് സുദൈസ് വ്യക്തമാക്കി. മക്ക ഗ്രാൻഡ് മസ്ജിദിന്റെയും പ്രവാചക പള്ളിയുടെയും കഴുകൽ, അണുനശീകരണം, അങ്കണങ്ങൾ സൗകര്യപ്രദമാക്കൽ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഉയർന്ന നിലവാരത്തിലും കാര്യക്ഷമതയോടെയും നിർവഹിക്കാൻ സാധിച്ചു. റോബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക മാർഗങ്ങൾ ഇതിനായി ഹറം കാര്യാലയം അവലംബിച്ചു. എത്തിച്ചേർന്ന വിശ്വാസികളുടെ എണ്ണമനുസരിച്ച് സംസം വെള്ളത്തിന്റെ വിതരണം കാര്യക്ഷമമായി നടന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

