Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ സഹായം: സാമൂഹിക...

റമദാൻ സഹായം: സാമൂഹിക സുരക്ഷ ഗുണഭോക്താക്കൾക്ക് 300 കോടി റിയാൽ അനുവദിച്ചു

text_fields
bookmark_border
റമദാൻ സഹായം: സാമൂഹിക സുരക്ഷ ഗുണഭോക്താക്കൾക്ക് 300 കോടി റിയാൽ അനുവദിച്ചു
cancel
camera_alt

സൽമാൻ രാജാവ്

റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സാമൂഹിക സുരക്ഷ പദ്ധതിയുടെ (സോഷ്യൽ ഇൻഷുറൻസ്) ഗുണഭോക്താക്കൾക്കായി 300 കോടിയിലധികം റിയാലി​ന്റെ ധനസഹായം വിതരണം ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. റമദാനിൽ ഗുണഭോക്തൃ കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള ഭരണകൂടത്തി​ന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

സഹായ പദ്ധതിയുടെ ഭാഗമായി കുടുംബനാഥന് 1,000 റിയാലും, ഓരോ ആശ്രിതനും 500 റിയാലും വീതമാണ് ലഭിക്കുക. ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഗുണഭോക്താക്കൾക്ക് നൽകിയ ഈ വലിയ പിന്തുണക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. റമദാൻ മാസത്തിൽ അർഹരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ കരുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanKing SalmanSocial Security Fund
News Summary - Ramadan assistance: 3 billion riyals allocated to social security beneficiaries
Next Story