Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാനിൽ രാജകാരുണ്യം: തടവുകാർക്ക് പൊതുമാപ്പ്, നടപടികൾക്ക്​ തുടക്കം

text_fields
bookmark_border
ഒരോ വർഷവും റമദാനിൽ നിരവധിപേർക്ക്​ ഇങ്ങനെ​ മോചനം
saudi king 987987
cancel

റിയാദ്​: റമദാൻ പ്രമാണിച്ച്​ ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക്​ പൊതുമാപ്പ്​. സൽമാൻ രാജാവി​െൻറ നിർദേശത്തെ തുടർന്ന്​ മാപ്പ് നൽകാനുള്ള നടപടിക്രമങ്ങൾക്ക്​ തുടക്കമായി. പബ്ലിക്​ ​റൈറ്റ്​ പ്രകാരം ശിക്ഷിക്കപ്പെട്ട്​ കഴിയുന്നവരെയാണ്​ മാപ്പ്​ നൽകി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക്​ തിരിച്ചയക്കാനുമുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്​. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധിപേരാണ്​ ഇങ്ങനെ ജയിൽമോചിതരാകുന്നത്​.

രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഉൗദ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിർദേശിച്ചു. തീർച്ചയായും ഇത് മനുഷ്യമനസിന്‍റെ അനുകമ്പയാണെന്ന്​ ആഭ്യന്തര മന്ത്രി പറഞ്ഞു. ജയിൽമോചിതരാകുന്നവർ അവരുടെ കുടുംബങ്ങളിലേക്ക്​ പോകുകയും വീണ്ടും അവരുമായി ഒന്നിക്കുകയും ചെയ്യുന്നത്​ അവരുടെ ഹൃദയത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിലുള്ളവർക്ക്​ നൽകുന്ന പരിചരണത്തിനും മാപ്പ്​ നൽകി അവരെ ജയിൽമോചിതരാക്കാനുള്ള രാജകാരുണ്യത്തിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അഭ്യന്തര മന്ത്രി നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramadan 2025 Amnesty for the prisoners process has started
Next Story