Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ പുണ്യം നേടി ഉംറ...

റമദാൻ പുണ്യം നേടി ഉംറ തീർഥാടകർ മടങ്ങിത്തുടങ്ങി

text_fields
bookmark_border
റമദാൻ പുണ്യം നേടി ഉംറ തീർഥാടകർ മടങ്ങിത്തുടങ്ങി
cancel

ജിദ്ദ: ഉംറ തീർഥാടകരുടെ തിരിച്ചുപോക്ക്​ തുടങ്ങി. റമദാ​​​െൻറ ദിനരാത്രങ്ങൾ ഹറമിൽ പ്രാർഥനനിരതരായി കഴിഞ്ഞവരാണ്​ മക്കയോട്​ വിടവാങ്ങി കൊണ്ടിരിക്കുന്നത്​. 27ാം രാവി​ന്​ ശേഷം തീർഥാടകരുടെ തിരിച്ചുപോക്ക്​ തുടങ്ങിയെങ്കിലും ഖത്​മുൽ ഖുർആൻ കഴിഞ്ഞതോടെയാണ്​ ശക്​തമായത്​​. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആഭ്യന്തര തീർഥാടകർ അധികവും​ മക്ക വിട്ടു. പെരുന്നാളിന്​ മുമ്പ്​ സ്വ​ന്തം പ്രദേശങ്ങളിലെത്തും വിധത്തിലാണ്​ ഇവരുടെ മടക്കയാത്ര. വിദേശ തീർഥാടകർ നിശ്ചിത ഷെഡ്യുളനുസരിച്ചു തിരിച്ചു​പോയികൊണ്ടിരിക്കുകയാണ്​​.

വിവിധ രാജ്യക്കാരായ ധാരാളം തീർഥാടകർ പുണ്യഭൂമിയിലുണ്ട്​. റമദാൻ പകുതിയോടെ എത്തിയവരാണിവർ. പെരുന്നാൾ നമസ്​കാരത്തിൽ കൂടി പ​െങ്കടുത്തു തിരിച്ചുപോകാൻ​ കാത്തിരിക്കുന്നവരും നിരവധിയാണ്​. ഇത്തവണ മുൻവർഷത്തേക്കാൾ ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുള്ളതായാണ്​ റിപ്പോർട്ട്​​​. ഖത്​മുൽ ഖുർആൻ ദിവസം മസ്​ജിദുൽ ഹറാമിലെ തറാവീഹ്​ നമസ്​കാരത്തിൽ 20 ലക്ഷത്തിലധികമാളുകൾ പ​​െങ്കടുത്തതായാണ്​ കണക്ക്​. മദീനയിലെ മസ്​ജിദുന്നബവിയിലും തിരക്കിന്​ കുറവുണ്ടായിരുന്നില്ല. തീർഥാടകരുടെ തിരിച്ചുപോക്ക്​ കൂടിയതോടെ പ്രവേശന കവാടങ്ങളിൽ തിരക്കേറിയിട്ടുണ്ട്​. കര, ​േവ്യാമ പ്രവേശന കവാടങ്ങളിൽ യാത്ര നടപടികൾ എളുപ്പമാക്കാൻ കൂടുതൽ കൗണ്ടറുകൾ പാസ്​പോർട്ട്​ വകുപ്പ്​ ഒരുക്കിയിട്ടുണ്ട്. എക്​സ്​പ്രസ്​ റോഡുകളി​ൽ റോഡ്​ സുരക്ഷ വിഭാഗവും നിരീക്ഷണം ശക്​തമാക്കിയിട്ടുണ്ട്​.

അതേ സമയം, ഉംറ തീർഥാടകർ പോക്ക്​ കൂടിയതോടെ ഹറമിനടുത്ത കടകളിലും തിരക്കേറി​. കുടുംബങ്ങൾക്കും ബന്ധുക്കൾക്കും നൽകാൻ ഉപഹാരങ്ങൾ വാങ്ങികൂട്ടുന്ന തിരക്കിലാണ്​ തിരിച്ചുപോകാനൊരുങ്ങുന്ന വിദേശികളായ തീർഥാടകർ. തീർഥാടകർക്ക്​ പ്രിയമേറിയ സാധനങ്ങളുമായ കച്ചവടക്കാരും വഴിവാണിഭക്കാരും രംഗത്തുണ്ട്​. പുണ്യസ്​ഥലങ്ങളുടെ ചിത്രങ്ങൾ, തസ്​ബീഹ്​ മാ​ലകൾ എന്നിവക്കാണ്​ പ്രിയം. നമസ്​കാരവിരിപ്പുകൾ, സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, കളിക്കോപ്പുകൾ, ഇലക്​ട്രോണിക്​ ഉപകരണങ്ങളും തുടങ്ങിയവ വാങ്ങുന്നവരും  നിരവധിയാണ്​. ഗൾഫ്​ രാജ്യങ്ങളിലേയും കിഴക്കനേഷ്യൻ രാജ്യങ്ങളിലെ പ്രത്യേകിച്ച്​ മലേഷ്യയിൽ നിന്നുള്ളവർക്ക്​  കല്ല്​വെച്ച​ മോതിരം, വിലപിടിച്ച മുത്തുകൾ തുണിങ്ങിയവ വാങ്ങുന്നതിലാണ്​ ​താൽപര്യമെന്ന്​ കച്ചവടക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsramadan 2018
News Summary - ramadan 2018-saudi-gulf news
Next Story