ബാബുവേട്ടനാൽ ഒരുങ്ങുന്ന നോമ്പുതുറകൾ
text_fieldsപെയിൻറിങ് ജോലിക്കാരനാണ് വടകര സ്വദേശിയായ ബാബുവേട്ടൻ. രണ്ടര പതിറ്റാണ്ട് കാലമായി ഖറാഫയിലുണ്ട്. കൂട്ടുകാർക്കും കൂട്ടായ്മകൾക്കും നോമ്പ് തുറക്കുള്ള വിഭവങ്ങൾ ഒരുക്കാനും സ്വീകരിക്കാനും എന്നും മുന്നിലാണ് ബാബുവേട്ടൻ. തെൻറ റൂമിലെയും മറ്റു സുഹൃത്തുക്കളുടേയും നോമ്പ് തുറയുടെ എല്ലാ നേതൃത്വവും ആ കൈകളിൽ ഭദ്രമാണ്. ഇതിനാൽ ബാബുവേട്ടനെയാണ് ഇത്തരം കാര്യങ്ങൾ ഏവരും ഏൽപ്പിക്കുക.
കഴിഞ്ഞ 28 വർഷമായി ഖറാഫയിലെ മന്നായ് സൂഖ് ഭാഗത്താണ് ജോലി ചെയ്യുന്നത്. പഴയ ‘മോഹൻലാൽ’ റൗണ്ട്എബൗട്ടിന് സമീപം മലയാളികൾ തിങ്ങിതാമസിച്ചിരുന്ന അസാബി ഏരിയയിലാലായിരുന്നു കൂടുതലും നോമ്പ് സൽക്കാരങ്ങൾ. പിന്നീട് ദോഹ വികസന പാത ഒരുക്കുന്നതിെൻറ ഭാഗമായി ഇവിടങ്ങളിൽ നിന്നെല്ലാം എല്ലാവരും മൊത്തത്തിൽ ഒഴിപ്പിച്ചപ്പോഴാണ് അടുത്ത കാലത്ത് മുബാറക് സൂഖ് ഭാഗത്തേക്ക് എല്ലാവരും താമസം മാറ്റിയത്. ഒരു കോംബോണ്ടിലെ അഞ്ച് റൂമുകളിൽ ഒരു അടുക്കളയാണ് അന്ന് ഉണ്ടായിരുന്നത്.
നോമ്പ് തുടങ്ങുന്നതിന്ന് മുമ്പ് തന്നെ ഒരു ദിവസം രണ്ട് പേർ അടങ്ങുന്ന സംഘത്തെയാണ് പാചകം ചെയ്യുന്നതിന് നിശ്ചയിക്കുക .സോണി ആമ്പല്ലൂർ, ജയ്സൺ പാഴായി, മൊയ്തു, ജേക്കബ്, രാജീവൻ, റഷീദ്, ചിന്നൻ വിജയൻ, മുഹമ്മദ്, അബൂബക്കർ തുടങ്ങിയവരായിരുന്നു ഭക്ഷണം ഉണ്ടാക്കാൻ രംഗത്ത് വന്നിരുന്നത്.
പാചക ജോലി വശമുള്ള ഒരാളും ഇല്ലാത്ത ഒരാളുമായിരിക്കും ഒരു ജോഡി. എല്ലാത്തിനും നേതൃത്വം വഹിക്കുക ബാബുവേട്ടനാണ്. മാർക്കറ്റിൽ നിന്ന് സാധനങ്ങളൊക്കെ ബാബുവേട്ടെൻറ നേതൃത്വത്തിൽ റൂമിൽ എത്തും. നോമ്പുതുറ സമയത്ത് തനി നാടൻ വിഭവങ്ങൾ ഒരുക്കിവെക്കും, പിന്നീട് മഗ്രിബ് നമസ്കാരത്തിന്ന് ശേഷം വിഭവങ്ങൾ ഏറെയുള്ള നാട്ടിൻപുറ ഭക്ഷണമാണ് കാത്തിരിക്കുക.
ഭക്ഷണ സാമഗ്രികൾ എത്തിക്കുന്നതിനും അത് റമദാെൻറ ചിട്ടയോടെ പാകം ചെയ്യാൻ സഹായ സഹകരണം നൽകിയ വ്യക്തിയാണ് മന്നായ് ഹനീഫ്. ഇന്നത്തെക്കാൾ കൊടും ചൂടിലാണ് കഴിഞ്ഞകാലങ്ങളിൽ റമദാൻ എത്തിയിരുന്നത്. നോമ്പ് തുറക്കുന്നതിന്ന് മുമ്പുംപിമ്പും ജോലിക്ക് പോവുന്നവർക്ക് ഉപകാരമാകുന്ന തരത്തിൽ ക്ഷീണം അറിയാത്ത തരത്തിലുള്ള ഭക്ഷണക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇന്ന് കാലം ഒരു പാട് മാറ്റങ്ങൾ കൊണ്ട് വന്നപ്പോൾ ആ മാറ്റത്തിെൻറ കൂടെ ഭക്ഷണം ഒരുക്കുന്നതും മാറി. നാട്ടിലെ പോലെ ഇവിടെയും പുറത്തുനിന്ന് പാകം ചെയ്ത ഭക്ഷണം വരുത്താൻ തുടങ്ങി.
അന്നും ഇന്നും നോമ്പ് തുറക്ക് നാടൻ വിഭവങ്ങൾ ഒരുക്കുന്ന സുഹൃത്തുക്കൾ ദോഹയിലെ പല ഭാഗത്ത് ഇന്നും ഉണ്ട്. അടുത്ത കാലം വരെ മന്നായ് ഹനീഫയുടെ റൂമിലെ ഹാളിലായിരുന്നു എല്ലാ പെരുന്നാൾ സദ്യകളും ഒരുമിച്ച് കൂടിയിരുന്നത്. രസകരമായ ആ ദിനങ്ങൾ ബാബു ഏട്ടെൻറ മനസിൽ എന്നും ഒളിമങ്ങാതെയുണ്ട്.
(മലയാളികളുടെ നോമ്പുതുറകൾക്ക് നേതൃത്വം വഹിക്കുന്ന വടകര ബാബുവേട്ടനെ പരിചയപ്പെടുത്തുകയാണ്
ടി.പി.എം അലി )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
