Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ: തീർഥാടകരുടെ...

റമദാൻ: തീർഥാടകരുടെ സേവനത്തിന്​ സുരക്ഷാവകുപ്പുകൾ സുസജ്ജം

text_fields
bookmark_border
റമദാൻ: തീർഥാടകരുടെ സേവനത്തിന്​ സുരക്ഷാവകുപ്പുകൾ സുസജ്ജം
cancel

ജിദ്ദ: റമദാനിൽ മക്കയിലുണ്ടാകുന്ന തിരക്ക്​ നിയന്ത്രിക്കുന്നതിനും ഹറമിലെത്തുന്ന തീർഥാടകർക്ക്​ സേവനങ്ങൾ നൽകുന്നതിനും വിവിധ സുരക്ഷ വിഭാഗങ്ങൾക്ക്​ കീഴിലെ പ്രവർത്തനങ്ങൾക്ക്​ തുടക്കമായി. പൊലീസ്​, ട്രാഫിക്ക്​, ഹറം സുരക്ഷ സേന, ഹജ്ജ്​ ഉംറ സേന എന്നിവക്ക്​ കീഴിൽ, തീർഥാടകർക്ക്​ സുഗമമായും സമാധാനത്തോടെയും ഉംറ കർമങ്ങൾ ചെയ്യുന്നതിനും സഞ്ചാരത്തിനും വിപുലമായ സുരക്ഷ പദ്ധതികളാണ്​  ആവിഷ്​ക്കരിച്ചിരിക്കുന്നത്​. പെതുസുരക്ഷ മേധാവി ജനറൽ ഉസ്​മാൻ ബിൻ നാസിർ അൽമുഹ്​രിജ്​, ഉംറ സുരക്ഷ മേധാവി കേണൽ സഉൗദ്​ ബിൻ അബ്​ദുല്ല അൽ ഖുലൈവി തുടങ്ങിയവർ  റമദാൻ സുരക്ഷ പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങൾ പരിശോധിച്ചു. 

റമദാനിനോടനുബന്ധിച്ച സുരക്ഷ, ട്രാഫിക്ക്​ രംഗത്തെ പദ്ധതികൾ പൂർത്തിയായതായും ഒരോ വകുപ്പുകളും സജ്ജമായതായും വിവിധ സുരക്ഷ വകുപ്പ്​ മേധാവികൾ  പത്രസമ്മേളനത്തിൽ വ്യക്​തമാക്കി​.  പൊലീസിന്​ കീഴിലെ പദ്ധതികൾ നേരത്തെ പൂർത്തിയാക്കിയതായി മക്ക മേഖല പൊലീസ്​ ദൗത്യ സേന മേധാവി കേണൽ സഇൗദ്​ സാലിം അൽഖർനി പറഞ്ഞു. മക്കയിലെ മുഴുവൻ ഡിസ്​ട്രിക്​റ്റുകളിലും മുഴുസമയം നിരീക്ഷണമുണ്ടാകും. മാനസികമായ അസുഖമുള്ളവരെ റോഡിലേക്ക്​ വിടരുതെന്ന്​ കുടുംബാംഗങ്ങളോട്​ അദ്ദേഹം ആവശ്യപ്പെട്ടു. ട്രാഫികിന്​ കീഴിൽ 119 ഒാഫീസർമാർക്ക്​ കീഴൽ 3000ത്തിലധികം പേർ സേവനത്തിനുണ്ടായിരിക്കുമെന്ന്​ മക്ക ട്രാഫിക്​ മേധാവി കേണൽ ബാസിം അൽബദ്​രി പറഞ്ഞു. 588 ഉപകരണങ്ങളും 293 ​മോ​​േട്ടാർ സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്​.

ഹറമിനടുത്തും മറ്റ്​ ഭാഗങ്ങളിലും ​ട്രാഫിക്ക്​ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ 50 രഹസ്യ നിരീക്ഷണ സംഘങ്ങളുണ്ടാകും. മക്ക പൊലീസ്​, ട്രാഫിക്ക്​, ഹറം സുരക്ഷ സേന എന്നിവയെ സഹായിക്കാൻ മറ്റ്​ മേഖലയിൽ നിന്ന്​ കൂടുതൽ പേർ ഇത്തവണയുമുണ്ടാകും. ഹറമിനടുത്ത്​ തിരക്ക്​ കുറക്കാൻ വാഹനങ്ങൾ നിയന്ത്രിക്കും. മക്കയിലും പ്രവേശന കവാടങ്ങളിലുമായി ഒമ്പത്ത്​ പാർക്കിങ്​ കേ​ന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്​. ഇവിടുന്ന്​ ഹറമിലേക്കും തിരിച്ചും ബസ് സർവീസ്​ നടത്താനും ട്രാഫിക്ക്​, ഗതാഗത വകുപ്പ്​ നടപടി സ്വീകരിച്ചിട്ടുണ്ട്​. ഇതിനുപുറമെ വിവിധ റോഡുകളിൽ താത്​കാലിക ചെക്ക്​​ പോയിൻറുകളും സ്​ഥാപിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - ramadan 2017 saudi
Next Story