വോട്ട് കൊള്ളക്കെതിരെ അണിനിരക്കുക -പ്രവാസി വെൽഫെയർ
text_fieldsസെമിനാർ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മതനിരപേക്ഷമായ നമ്മുടെ രാജ്യത്തിന്റെ സെക്കുലർ അടയാളങ്ങൾ പിഴുതു മാറ്റാനും ജനാധിപത്യത്തിന്റെ ആണിക്കല്ലായ പൗരാവകാശങ്ങൾ ധ്വംസിക്കാനും ശ്രമിക്കുന്ന വോട്ട് കൊള്ളക്കെതിരെ അണിനിരക്കാൻ പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' എന്ന സെമിനാറിൽ പ്രമുഖർ സംസാരിച്ചു. പ്രവാസി ദേശീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റിയംഗം അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു.
ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയൊന്നും പൗരത്വ രേഖയെല്ലെന്ന് പറയുന്നത് വിചിത്ര വാദമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവ്വം പെരുമാറണമെന്നും മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ആവശ്യപ്പെട്ടു. 'ജനാധിപത്യ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ചരിത്രത്തിൽ അവർ ചെയ്ത തെറ്റുകളുടെ പേരിൽ ക്രൂശിക്കേണ്ട സാഹചര്യമല്ല ഇതെന്ന് 'റിയാദ് മീഡിയ ഫോറം മുഖ്യ രക്ഷാധികാരി വി.ജെ നസ്റുദ്ദീൻ' പറഞ്ഞു. പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി, ഭരണകൂട വേട്ടക്കിരയായ രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമ, സാംസ്കാരിക പ്രതിഭകൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തിലെ പ്രത്യേക പ്രതിജ്ഞ ബാരിഷ് ചൊല്ലി കൊടുത്തു. ശമീം ആലുവ 'ഗാന്ധി' എന്ന കവിത ആലപിച്ചു. മലസ് ചെറീസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം പേർ സംബന്ധിച്ചു. അഡ്വ. ഷാനവാസ് ജനറൽ കൺവീനറായിരുന്നു. അഫ്സൽ ഹുസൈൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

