രാജ്പഥ്: റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചു
text_fieldsറിയാദ്: 74 വർഷങ്ങൾ പൂർത്തിയാക്കിയ സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി റിയാദ് നോർത്ത് കലാലയം സാംസ്കാരികവേദി രാജ്പഥ് എന്ന പേരിൽ റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചു. ഒലയ സുലൈമാനിയ ന്യൂമലാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആർ.എസ്.സി ഗ്ലോബൽ കലാലയം സെക്രട്ടറി സലിം പട്ടുവം മോഡറേറ്ററായി. ഐ.സി.എഫ് റിയാദ് ഫിനാൻസ് സെക്രട്ടറി ഷമീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീൻ കുനിയില്‍ (ഐ.സി.എഫ്), റഷീദ് കുളത്തറ (ഒ.ഐ.സി.സി), ഷാഫി തുവ്വൂര്‍ (കെ.എം.സി.സി), നൗഫൽ അരീക്കോട് (ആർ.എസ്.സി) തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു.
രാജ്യത്തിെൻറ ചരിത്രവും നിർമിതികളും ഭരണഘടന അനുഛേദങ്ങൾ വരെ മാറ്റുന്ന ഭരണകൂടവും ഇതിനെല്ലാം മൗനിയാവുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തെയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യബോധവും വർധിപ്പിക്കുന്നതിന് പരിപാടി സഹായകരമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നിഹാൽ അഹമ്മദ് സ്വാഗതവും അഷ്കർ ഒഴൂർ നന്ദിയും പറഞ്ഞു.

