രാജീവിന്റെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്കരിക്കും
text_fieldsരാജീവ്
അബഹ: സൗദിയിലെ അബഹയിൽ നിര്യാതനായ ആലപ്പുഴ സ്വദേശി രാജീവിന്റെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്കരിക്കും. ചൊവ്വാഴ്ച അബഹ വിമാനത്താവളത്തിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ കയറ്റി അയച്ച മൃതദേഹം ഇന്ന് രാവിലെ 10.30ന് കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിക്കും.
ആഗസ്റ്റ് എട്ടിനാണ് രാജീവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. എഴ് വർഷക്കാലമായി തമർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: വീണമ്മാൾ, നാല് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ഒപ്പം ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷിബുവിന്റെ പേരിൽ പവർ ഓഫ് അറ്റോർണി വരുത്തിയാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
അസീർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് കൈരളിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തികരിച്ചു. അസീർ പ്രവാസി സംഘം അബഹ ഏരിയ ആക്റ്റിംങ് സെക്രട്ടറി രാജേഷ് പെരിന്തൽമണ്ണ, ഏരിയ കമ്മറ്റി അംഗം ഷെയ്ക്ക് ബാബു, അലി, ലിബി എന്നിവർ സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

