Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജീ​വ് ഗാ​ന്ധി​യു​ടെ...

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ ഇ​ന്നും രാ​ജ്യ​ത്തി​ന് വ​ഴി​കാ​ട്ടി -റി​യാ​ദ് ഒ.​ഐ.​സി.​സി അനുസ്മരണയോഗം

text_fields
bookmark_border
രാ​ജീ​വ് ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ ഇ​ന്നും രാ​ജ്യ​ത്തി​ന് വ​ഴി​കാ​ട്ടി -റി​യാ​ദ് ഒ.​ഐ.​സി.​സി അനുസ്മരണയോഗം
cancel
camera_alt

റി​യാ​ദ് ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ്‌ ഗാ​ന്ധി അ​നു​സ്​​മ​ര​ണ പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

റി​യാ​ദ്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ 35-ാമ​ത് അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ബ​ത്ഹ സ​ബ​ർ​മ​തി​യി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. രാ​ഷ്​​​ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ രാ​ഷ്​​​ട്രീ​യ ദ​ർ​ശ​ന​ങ്ങ​ളും രാ​ജ്യ​ത്തി​നാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും വി​പു​ല​മാ​യി അ​നു​സ്മ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ സ​ജീ​ർ പു​ന്തു​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ വ​ല​പ്പാ​ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​ത്തി​െൻറ ഐ​ക്യ​വും സൗ​ഹൃ​ദ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ രാ​ജീ​വ് ഗാ​ന്ധി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ രാ​ഷ്​​​ട്രീ​യ ച​രി​ത്ര​ത്തി​ൽ എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും, രാ​ഷ്​​​ട്രീ​യ​ത്തി​ൽ ശു​ചി​ത്വ​വും ജ​ന​സേ​വ​ന മ​നോ​ഭാ​വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് ശ​ങ്ക​ർ, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, നൗ​ഫ​ൽ പാ​ല​ക്കാ​ൻ, അ​ഡ്വ. എ​ൽ.​കെ. അ​ജി​ത്, അ​മീ​ർ പ​ട്ട​ണ​ത്ത്, ഷു​ക്കൂ​ർ ആ​ലു​വ, സൈ​ഫ് കാ​യം​കു​ളം, ഒ​മ​ർ ഷ​രീ​ഫ്, ഷാ​ജി മ​ട​ത്തി​ൽ, ന​സീ​ർ ഹ​നീ​ഫ, സ​ന്തോ​ഷ് ക​ണ്ണൂ​ർ, വി​ൻ​സ​ൻ​റ്​ തി​രു​വ​ന​ന്ത​പു​രം, ജി​ബി​ൻ സ​മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ഖ് കി​നാ​ലൂ​ർ ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും ബ​ഷീ​ർ കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​ശ്റ​ഫ് മേ​ച്ചേ​രി, മാ​ള മു​ഹി​യി​ദ്ധീ​ൻ, മു​ഹ​മ്മ​ദ് ഖാ​ൻ, നാ​സ​ർ മാ​വൂ​ർ, ഷം​സീ​ർ പാ​ല​ക്കാ​ട്, ഷ​റ​ഫു ചി​റ്റ​ൻ, അ​ൻ​സാ​ർ വ​ർ​ക്ക​ല, സാ​ദി​ഖ് വ​ട​പു​റം, റോ​യ് വ​യ​നാ​ട്, അ​ശ്റ​ഫ് ആ​ല​പ്പു​ഴ, ഹ​രീ​ന്ദ്ര​ൻ ക​ണ്ണൂ​ർ, ഹാ​ഷിം ക​ണ്ണാ​ടി​പ​റ​മ്പ്, സ​മ​ദ് വ​യ​നാ​ട്, സു​ജി​ത്ത് ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv GandhiOICCRiyadha
News Summary - Rajiv Gandhi's visions continue to guide the nation - OICC Commemoration Meeting in Riyadh
Next Story