രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി രാജീവ് ഗാന്ധി
രക്തസാക്ഷിത്വ ദിനാചരണം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി മുൻ കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകനും മുഖ്യ രക്ഷാധികരിയുമായ സക്കീർ പത്തറ അനുസ്മരണ പ്രഭാഷണം നടത്തി.
ഒ.ഐ.സി.സി ഫൈസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സലൂബ് വേങ്ങര സംസാരിച്ചു. മാതൃരാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ പോലും സമർപ്പിച്ച മുൻ പ്രധാനമന്ത്രിയും ദേശസ്നേഹിയും ലോക രാജ്യങ്ങൾക്കിടയിൽ ഉയർന്നുനിൽക്കാൻ ശക്തമായ ഒരു ഇന്ത്യയെ പടുത്തുയർത്താൻ ശ്രമിച്ച രാജീവ് ഗാന്ധിയെ പോലുള്ളവരെ നമുക്ക് മറക്കാതിക്കാം എന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ജോയന്റ് സെക്രട്ടറി റഹിം കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

