രാജേഷിന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന രാജേഷിന് റിയാദിലെ കേളി ലാസർദി യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി നിസാർ മണ്ണഞ്ചേരി കൈമാറുന്നു
റിയാദ്: കാൽ നൂറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂസനാഇയ്യ ഏരിയ ലാസർദീ യൂനിറ്റ് പ്രസിഡൻറ് രാജേഷിന് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനായിരുന്നു. ന്യൂസനാഇയ്യ ഏരിയ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിക്കുകയും ഏരിയ രക്ഷാധികാരി കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. സൗദി ലാസർദ്ദി കമ്പനിയിൽ ഇലക്ട്രീഷ്യൻ കം മെഷീൻ മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്ന രാജേഷ് കോഴിക്കോട് മാവൂർ സ്വദേശിയാണ്.
ചടങ്ങിൽ വൈസ് പ്രസിഡൻറ് ഷമൽ രാജ് അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂസനാഇയ്യ രക്ഷാധികാരി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബികുട്ടി, ഏരിയ ജോയൻറ് ട്രഷറർ ഹുസൈൻ മണക്കാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബൈജു ബാലചന്ദ്രൻ, ബേബി ചന്ദ്രകുമാർ, കരുണാകരൻ മണ്ണടി എന്നിവർ സംസാരിച്ചു. യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി നിസാർ മണ്ണഞ്ചേരി രാജേഷിന് കൈമാറി. സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.

