രാജേഷ് മാവിലക്ക് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന രാജേഷ് മാവിലക്ക് റിയാദ് യൂത്ത് ഇന്ത്യ ക്രിക്കറ്റ് ടീം യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന റിയാദ് യൂത്ത് ഇന്ത്യ ക്രിക്കറ്റ് ടീം അംഗം രാജേഷ് മാവിലക്ക് യൂത്ത് ഇന്ത്യ ടീം യാത്രയയപ്പ് നൽകി.
ടീമിെൻറ ആരംഭകാലം മുതൽ ടീമിനോടൊപ്പമുള്ള രാജേഷ് നിരവധി ടൂർണമെൻറുകളിൽ യൂത്ത് ഇന്ത്യ ടീമിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
റിയാദിലെ പല ടൂർണമെൻറുകളിലും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മസ്ദർ അൽ-ഹയാത്ത് കമ്പനിയിലെ പ്രൊഡക്ഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്നു.
യൂത്ത് ഇന്ത്യ ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങളായ മജീദ് തുപ്പത്ത്, റിഷാദ് എളമരം തുടങ്ങിയവർ ചേർന്ന് ഉപഹാരം നൽകി. ഫൈസൽ, ഇസ്ഹാഖ്, മുനീബ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

