ജോലിക്കിടെ വീണുപരിക്കേറ്റ രാജസ്ഥാൻ സ്വദേശി നാടണഞ്ഞു
text_fieldsപേപ്പറാം സാമൂഹിക പ്രവർത്തകനായ പത്മനാഭൻ മണിക്കുട്ടനോടൊപ്പം
ദമ്മാം: കെട്ടിടത്തിൽനിന്ന് വീണു പരിക്കേറ്റ രാജസ്ഥാൻ സ്വദേശി നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. രാജസ്ഥാൻ ഡാറ്റ്റു സ്വദേശിയായ പേപ്പറാം ബലായി ആണ് പ്രയാസങ്ങൾക്കൊടുവിൽ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ദമ്മാമിലെ കമ്പനിയിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹം മൂന്നു മാസം മുമ്പാണ് ജോലിസ്ഥലത്തെ കെട്ടിടത്തിെൻറ രണ്ടാം നിലയിലെ ഗോവണിയിൽ നിന്നും കാലുതെറ്റി താഴെ വീണ് പരിക്കേറ്റത്.
വീഴ്ചയിൽ നട്ടെല്ലിനും തുടയെല്ലിനും ഗുരുതര പരിക്കേറ്റു. കമ്പനി അധികൃതർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. കൂടെ ജോലി ചെയ്ത നാട്ടുകാരാണ് ശുശ്രൂഷിച്ചത്. മൂന്നു മാസത്തോളം നീണ്ട ചികിത്സ കൊണ്ട് എഴുന്നേൽക്കാനുള്ള അവസ്ഥയിലെത്തുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്തു. ഇതിനിടെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇദ്ദേഹത്തിെൻറ ഇഖാമ പുതുക്കാനാകാതെ കാലാവധി കഴിഞ്ഞുപോയി. ഇഖാമ ഇല്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കാൻ കഴിഞ്ഞില്ല. ശമ്പളവും നിലച്ചു. ചികിത്സ ചെലവ് ഇനിയും നൽകാനാവില്ലെന്ന് പറഞ്ഞ് കമ്പനി അധികൃതരും കൈയൊഴിഞ്ഞു.
തുടർന്നാണ് സുഹൃത്തുക്കൾ വഴി ജീവകാരുണ്യ പ്രവർത്തകനായ പത്മനാഭൻ മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചത്. മണിക്കുട്ടൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പേപ്പറാമിന് ഔട്ട് പാസ് നേടുകയും ലേബർ കോടതി വഴി ഫൈനൽ എക്സിറ്റിന് അനുമതി ലഭിക്കുകയും ചെയ്തു. നാടുകടത്തൽ കേന്ദ്രത്തിൽനിന്ന് എക്സിറ്റും നേടിയതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴിതെളിഞ്ഞു. വിമാന ടിക്കറ്റ് സ്വന്തമായി എടുത്ത് ഒരു സുഹൃത്തിനോടൊപ്പം വീൽചെയറിെൻറ സഹായത്തോടെയാണ് യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

