പ്രശ്നം പരിഹരിച്ചു; രാജൻ വർഗീസിെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തും
text_fieldsദമ്മാം: നിയമ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദമ്മാം എയർപോർട്ടിൽ നിന്ന് തിരിച്ചയച്ച തിരുവനന്തപുരം വെമ്പായം സ്വദേശി രാജന്‍ വര്‍ഗീസിെൻറ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും. പ്രശ്നം പരിഹരിച്ച് ബുധനാഴ്ച രാത്രി മൃതദേഹം ഇത്തിഹാദ് എയർവെയ്സിൽ നാട്ടിലേക്ക് കൊണ്ടു പോയി. വാഹനാപകടക്കേസിൽ 29000 റിയാൽ രാജൻവർഗീസിെൻറ പേരിൽ ബാധ്യത ബാക്കിയുള്ളതാണ് എമിഗ്രേഷൻ ക്ലിയറൻസിന് തടസ്സമായിരുന്നത്. പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിെൻറ തൊഴിലുടമ വേണ്ട നടപടികൾ സ്വീകരിച്ചതോടെ മൃതദേഹം കൊണ്ട് പോകുന്നതിന് തടസ്സം നീങ്ങുകയായിരുന്നു. വാഹനാപകടക്കേസ് രേഖപ്പെടുത്തുേമ്പാൾ ഇദ്ദേഹത്തിെൻറ പഴയ ഇഖാമ നമ്പർ രേഖപ്പെടുത്തിയതിനാൽ ആർക്കാണ് ബാധ്യത എന്നറിയാതെ അന്വേഷണത്തിലായിരുന്നു പൊലീസ്. ഒടുവിൽ പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ പൊലീസ് തന്നെ ഉൗർജിതനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് രാജൻ വർഗീസ് പൊള്ളലേറ്റ് മരിച്ചത്. രാത്രി ഉറങ്ങുേമ്പാൾ വൈദ്യുതി ഷോര്‍ട്ട് സർക്യൂട്ടിനെ തുടർന്ന് മുറിക്ക് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അസ്വാഭാവിക മരണമായതിനാല്‍ ദുരൂഹതയില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് പോലീസ് പോസ്റ്റ്മോര്‍ട്ടവും തുടര്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനാല്‍ മൃതദേഹം നാട്ടിലയക്കുന്നത് നീണ്ടു . ഒടുവിൽ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് റോഡപകട കേസില്‍ എതിര്‍ കക്ഷിക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടെന്നും അത്് നല്‍കിയിട്ടില്ലെന്നും അറിയുന്നത്.
പഴയ കേസ് ഫയലുകള്‍ ട്രാഫിക് വിഭാഗം ഓഫീസില്‍ നിന്ന് ശേഖരിച്ച് പൊലീസ് അന്നുമുതൽ അന്വേഷണം തുടങ്ങിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള കേസ് ആയതിനാല്‍ എതിര്‍ കക്ഷിയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമെ സൗദി നിയമപ്രകാരം യാത്രാതടസ്സം നീങ്ങൂ. സാമൂഹിക പ്രവർത്തകനായ നാസ് വക്കമാണ് വിഷയത്തിൽ കുടുംബത്തിന് വേണ്ടി ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
