രാജെൻറ പ്രശ്നത്തിൽ കോൺസുലേറ്റ് ഇടപെടൽ
text_fieldsജിദ്ദ: മലപ്പുറം ജില്ലയിലെ വെട്ടത്തൂർ സ്വദേശി രാജൻ പാലകുണ്ട് പറമ്പിലിന് നാടണയാൻ തുണയുമായി ഇന്ത്യൻ കോൺസുലേറ്റ്. വിവിധ പ്രശ്നങ്ങളിലകപ്പെട്ട് പ്രതിസന്ധിയിൽ കുടുങ്ങിയ വാർത്ത നവംമ്പർ 16 ന് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. രാജൻ സൗദി അറേബ്യയിൽ പ്രവാസ ജീവിതം ആരംഭിച്ച് അഞ്ച് വർഷം പിന്നിട്ടെങ്കിലും നാടണയാൻ കഴിയാത്തതിെൻറ പ്രതിസന്ധി സാമൂഹ ശ്രദ്ധയിൽ കൊണ്ടു വരുന്നതായിരുന്നു റിപ്പോർട്ട്.
രാജൻ പറഞ്ഞതനുസരിച്ച് താൻ ജോലി ചെയ്യുന്ന കമ്പനി തനിക്കെതിരെ കാർ ലോൺ എടുത്തതിെൻറ പേരിൽ കേസ് കൊടുത്തു എന്നായിരുന്നു കോൺസുലേറ്റ് അധികൃതരോട് പറഞ്ഞതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കോൺസുലേറ്റ് നിയോഗിച്ച ഉദ്യോഗസ്ഥൻ രാജനേയും കൊണ്ട് കോടതിയിൽ പോയപ്പോൾ കേസ് കൊടുത്തത് ബാങ്കാണെന്ന് ബോധ്യമായി.
തുടർന്ന് കോൺസുലേറ്റ് ബാങ്ക് മാനേജറെ കാണാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥർ ബാങ്ക് മാനേജറുമായി ബന്ധപ്പെട്ടപ്പോൾ, രാജൻ തന്നെ നേരിട്ട് ഹാജരാവേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു എന്ന് കോൺസുലേറ്റ് അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രാജനോട് ബന്ധപ്പെട്ട് ബാങ്കിൽ പോവാൻ പറഞ്ഞെങ്കിലും അദ്ദേഹം തയാറായില്ല എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
ഏതായാലും ഈ പ്രശ്നത്തിൽ കോൺസുലേറ്റിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് കോൺസുലേറ്റ് അറിയിച്ചു. ബുധനാഴ്ച വീണ്ടും രാജനോട് കോൺസുലേറ്റിൽ ഹാജരാവാൻ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.